Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പട്ടിണി; 61 വയസ്സുള്ള അമ്മ മരിച്ചു

കൊട്ടാരക്കരയില്‍ ഉപേക്ഷിക്കപ്പെട്ട 61 വയസ്സുള്ള അമ്മ പട്ടിണി മൂലം മരിച്ചു. നീലേശ്വരം സ്വദേശി പൂവന്‍പൊയ്ക തെക്കതില്‍ കുഞ്ഞുമോള്‍ ആണ് മരിച്ചത്. അവശനിലയില്‍ കണ്ടെത്തിയ മാനസികരോഗി കൂടിയായ കുഞ്ഞുമോളെ നാട്ടുകാരുടെയും വാര്‍ഡ് അംഗത്തിന്റെയും അഭ്യര്‍ത്ഥന മാനിച്ച് കൊട്ടാരക്കര പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും അവര്‍ മരിക്കുകയായിരുന്നു. പട്ടിണിയായിരിക്കാം മരണകാരണമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവര്‍ക്ക് രണ്ട് പെണ്മക്കളാണ് ഉണ്ടായിരുന്നത്. അമ്മയുടെ അവസ്ഥയെക്കുറിച്ച് മക്കളെ അറിയിച്ചിരുന്നുവെങ്കിലും അമ്മയെ ഏറ്റെടുക്കാനോ പരിപാലിക്കാനോ അവര്‍ തയ്യാറായില്ല.