Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

അയോദ്ധ്യയിലെ ക്ഷേത്രഭൂമി വിട്ടുനല്‍കാന്‍ തയ്യാര്‍: സുന്നി വഖഫ് ബോര്‍ഡ്

അയോദ്ധ്യാ കേസില്‍ മദ്ധ്യസ്ഥ സമിതി നല്‍കിയ റിപ്പോര്‍ട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വ്യാഴാഴ്ച പരിഗണിച്ചു. ബുധനാഴ്ച വൈകീട്ട് വാദം പൂര്‍ത്തിയായ കേസിലാണ് മദ്ധ്യസ്ഥ സമിതിയുടെ ശുപാര്‍ശകള്‍ വീണ്ടും പരിഗണിക്കാന്‍ ഭരണഘടനാ ബഞ്ച് തയ്യാറായത്. കോടതിക്കു പുറത്ത് പരിഹാരം കണ്ടെത്താന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുള്ള സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചിരുന്നത്.

ശ്രീരാമന്റെ ജന്മഭൂമി ഉള്‍ക്കൊള്ളുന്ന സ്ഥലം വിട്ടുനല്‍കാന്‍ സുന്നി വഖഫ് ബോര്‍ഡ് സമ്മതം പ്രകടിപ്പിച്ചു. അയോദ്ധ്യയില്‍ മറ്റൊരു പള്ളി നിര്‍മ്മിച്ചു നല്‍കുക, ഇപ്പോള്‍ നിലവിലുള്ള 22 പള്ളികള്‍ പുതുക്കി പണിയുക, കാശിയിലും മഥുരയിലും ഉള്‍പ്പെടെ മറ്റെല്ലാ ക്ഷേത്രങ്ങളുടെയും പേരിലുള്ള അവകാശവാദം ഉപേക്ഷിക്കുക, പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സൗകര്യം ഒരുക്കുക എന്നീ ഉപാധികളാണ് സുന്നി വഖഫ് ബോര്‍ഡ് മുന്നോട്ടു വച്ചത്. ചില സംഘടനകള്‍ ഈ നിര്‍ദ്ദേശങ്ങളോട് അനുകൂലമായി പ്രതികരിച്ചെങ്കിലും പ്രമുഖ പങ്കാളിയായ വിശ്വഹിന്ദു പരിഷത്ത് ഇതിനോട് യോജിച്ചിട്ടില്ല.

ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ മുസ്ലീം അധിനിവേശകാലത്ത തകര്‍ക്കുകയും കൈയേറുകയും ചെയ്തിട്ടുള്ളതില്‍ അയോദ്ധ്യ, മഥുര, കാശി എന്നിവ എന്ത് വില കൊടുത്തും തിരിച്ചുകിട്ടണമെന്നാണ് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള സംഘടനകളുടെ നിലാപാട്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഗംഗയിലേക്കുള്ള വഴിയില്‍ അടുത്തിടെ നടത്തിയ വികസന പ്രക്രിയയില്‍ കൈയടക്കി വച്ചിരുന്ന നിരവധി ചെറുക്ഷേത്രങ്ങളും അനുബന്ധ മന്ദിരങ്ങളും മോചിപ്പിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17 ന് മുന്‍പ് അയോദ്ധ്യാ പ്രശ്‌നത്തിലും വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.