കർണ്ണാടക സംസ്ഥാനത്തിലെ മലമുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ചിക്കദേവമ്മദേവിയുടേത്.വയനാട് ജില്ലയോട് അടുത്തു കിടക്കുന്ന മൈസൂർ ജില്ലയിലെ സർഗ്ഗൂർ ടൗണിനടുത്തുള്ള കുണ്ടൂർ ഗ്രാമപ്രദേശത്തിലാണ് ക്ഷേത്ര മുള്ളത്.വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിൽ നിന്നും നൂറ് കിലോമീറ്ററോളമാണ് ഇവിടുത്തേക്കുള്ളത്.
മൈസൂർ പട്ടണത്തിൽ നിന്ന് 54 കിലോമീറ്റർ അകലെയുള്ള ചിക്കദേവമ്മ ഹില്ലിലുള്ള ക്ഷേത്രം മൈസൂരിനടുത്തുള്ള തീർത്ഥാടന കേന്ദ്രങ്ങളിലും കർണാടകത്തിലെ പ്രധാന ട്രെക്കിംഗ് സ്ഥലങ്ങളിലൊന്നാണിത്.
കുന്നിൻ മുകളിലുള്ള ദേവിയെ ചാമുണ്ടേശ്വരി ദേവിയുടെ സഹോദരിയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവിക്ക് പുറമേ ശിവനും പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം മൈസൂർ ഭരിച്ച വോഡയാർമാർ നിർമ്മിച്ചതാണ്. കേരളത്തിൽ നിന്ന് ചിക്കബെട്ടയിൽ സ്ഥിരതാമസമാക്കിയ ചിക്ക ദേവമ്മയിൽ നിന്നാണ് ഈ മലയ്ക്ക് ഈ പേര് ലഭിച്ചത് എന്നാണ് കരുതുന്നത്.
ചിക്കദേവമ്മ കുന്നിൽ നിന്നുമുള്ള കാഴ്ച അതിമനോഹരമാണ് .ഏതൊരു സഞ്ചാരിയുടേയും മനം മയക്കുന്ന പ്രകൃതി ദൃശ്യമാണ് ഇവിടെ നിന്നും കാണാവുന്നത് .മുകളിൽ നിന്ന് നോക്കുമ്പോൾ വനത്തോട് ചേർന്നും വനത്തോട് കേറിയും കിടക്കുന്ന ഗ്രാമീണ കാർഷിക ഗ്രാമങ്ങൾ, മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങൾ ,കർണ്ണാടകയുടെ തനത് വർഗ്ഗങ്ങളായ ഒതുങ്ങിയ നീണ്ട കൊമ്പുകളുള്ള കാളകളും പശുക്കളും, കൃഷിസ്ഥലങ്ങൾ, നുഗു റിസർവോയർ എന്നിവയുടെ വിശാലമായ കാഴ്ച കാണാം.
കുന്നും വനത്താൽ ചുറ്റപ്പെട്ടതിനാൽ ആനകളെയും പുള്ളിപ്പുലി മാനുകളെയും മറ്റ് മൃഗങ്ങളെയും ഇവിടെ കാണാം.
ധാരാളം ഹെയർപിൻ വളവുകൾ ഉള്ളതിനാൽ കുന്നിൻ മുകളിലേക്കുള്ള യാത്രയും ഒരു അത്ഭുതകരമായ അനുഭവമാണ്.വളഞ്ഞു പുളഞ്ഞ് കുന്നിലേക്ക് നീളുന്ന ചുരം റോഡ് നാല് കിലോമീറ്ററോളമുണ്ട്. പഴയ കാലത്ത് നടന്നു കയറാനായി നിർമ്മിച്ച കൽപ്പാളികളിട്ട പടികളുടെ അവശിഷ്ടങ്ങൾ വളഞ്ഞു പോകുന്ന കുന്നിൻ്റെ വല ഭാഗങ്ങളിലും കാണാം.
ക്ഷേത്രത്തിന് തൊട്ടു താഴെയായി കുന്ന് വെട്ടി ഒരുക്കി മണ്ണ് നീക്കി വലിയൊരു പാർക്കിംഗ് ഗ്രൗണ്ട് തീർത്ഥാടകർക്കായി കർണ്ണാടക ഗവൺമെൻ്റ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.ഇതിൻ്റെ ഇരുവശങ്ങളിലും ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലും വിവിധ നിറത്തിലും രുചിയിലുമുള്ള മധുര പലഹാരങ്ങളും പൂജാദ്രവ്യങ്ങളും വിപണനത്തിന് സജ്ജമാക്കിയിട്ടുണ്ട്.
തദ്ദേശീയരായ തീർത്ഥാടകരും വിനോദസഞ്ചാരികളുമാണ് ഇവിടങ്ങളിൽ കൂടുതലായെത്തുന്നത്. മിക്ക മലയാളികൾക്കും ഇവിടത്തെ ക്ഷേത്രത്തെ കുറിച്ച് കാര്യമായ അറിവില്ല എന്നാണ് തോന്നുന്നത്.കബനി നദി ജലം സംഭരിക്കുന്ന ബീച്ച്നഹള്ളി ഡാം ഇതിന് സമീപത്തുതന്നെയാണ് .
വരണ്ട പ്രദേശമായ മൈസൂർ ജില്ലയിലെ നെൽപ്പാടങ്ങളടക്കമുള്ള കൃഷിസ്ഥലങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് വയനാട്ടിൽനിന്നും ഉത്ഭവിക്കുന്ന കബനി നദി ജലം കൊണ്ടാണ്. കൃഷിക്ക് പുറമേ റോഡിന് സമീപത്തായി പലയിടങ്ങളിലും മൃഗങ്ങൾക്ക് കുടിക്കാനായി വലിയ വെള്ളത്തൊട്ടികളും സജ്ജമാക്കിയിട്ടുണ്ട്.
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
2000 ത്തിന്റെ നോട്ടുകൾ പിൻവലിച്ചു.
ഉത്തരേന്ത്യയിൽ വ്യാപകമായി എൻ ഐ എ റെയ്ഡ്.
കനേഡിയൻ നയതന്ത്രജ്ഞനെ പുറത്താക്കാൻ ചൈന നീക്കം
തീവ്രവാദ ഫണ്ടിങ്ങ്; ജമാഅത്തെ കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്.
ഐ എസ് ലീഡർ അബു ഹുസൈന് അല് ഖുറാഷിയെ വധിച്ചു.
സിഖ് തീവ്രവാദി അമൃത്പാൽ സിങ് പിടിയിൽ.
പോലീസിന്റെ വലയത്തിനുള്ളിൽ മുൻ എം പി യും ഗുണ്ടാ നേതാവുമായ ആതിഖ് കൊല്ലപ്പെട്ടു; യുപിയിൽ നിരോധനാജ്ഞ.
ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട് സി പി ഐ ; നേട്ടം കൊയ്ത് എ എ പി.
താമര തണലിലേക്ക് ആന്റെണി പുത്രൻ .
ട്രെയിൻ തീവെപ്പ്; പ്രതി മഹാരാഷ്ട്രയിൽ വച്ച് പിടിയിലായി.
രാഹുലിനെ തള്ളി പവാർ ; സവർക്കർ അനുഭവിച്ച ത്യാഗങ്ങൾ വിസ്മരിക്കാനാകില്ല.
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.