Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സമരവേദിയിൽ കർഷക ആത്മഹത്യ നാലായി

ന്യൂഡല്‍ഹി . സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിംഗാണ് വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്തത്. ഇതോടെ സിംഗുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി.

അതേസമയം കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കര്‍ഷക സംഘടനകളുടെ നിര്‍ണായക യോഗം നാളെ ചേരും. ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തില്‍ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു. മുന്നോട്ട് സര്‍ക്കാരുമായി സഹകരണത്തിന്റെ കാര്യത്തിലും തീരുമാനമുണ്ടാകും മകര സംക്രാന്തി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിച്ച്‌ ഉത്സവം ആഘോഷിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.