കൂടുതല്‍ ശുഭാപ്തിവിശ്വാസമുള്ള വ്യക്തികള്‍ കൂടുതല്‍ കാലം ജീവിക്കാനും അസാധാരണമായ ദീര്‍ഘായുസ്സ് നേടാനും സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ബോസ്റ്റണ്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ലെവിന ലീയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വിഷയത്തെ അടിസ്ഥാനമാക്കി ഗവേഷണം നടത്തിയത്. പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
‘ഈ പഠനത്തിന് വളരെയേറെ പൊതുജനാരോഗ്യ പ്രസക്തിയുണ്ടെന്ന് പ്രൊഫസര്‍ ലെവിന ലീ പറയുന്നു. കാരണം മനുഷ്യന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള മന:ശാസ്ത്രപരമായ സ്വത്താണ് ശുഭാപ്തിവിശ്വാസം. താരതമ്യേന ലളിതമായ സാങ്കേതികതകളോ ചികിത്സകളോ ഉപയോഗിച്ച് ശുഭാപ്തിവിശ്വാസം പരിഷ്കരിക്കപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗങ്ങള്‍ക്കും അകാലമരണത്തിനുമുള്ള നിരവധി അപകടസാധ്യതകള്‍ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യകരമായ വാര്‍ദ്ധക്യത്തെ പ്രോത്സാഹിപ്പിക്കുന്ന നല്ല മാനസിക സാമൂഹിക ഘടകങ്ങളെക്കുറിച്ച് വളരെക്കുറച്ചേ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്നും പ്രൊഫസര്‍ ലീ പറഞ്ഞു.
69,744 സ്ത്രീകളെയും 1,429 പുരുഷന്മാരെയും അടിസ്ഥാനമാക്കിയാണ് ഈ വിഷയത്തെ കുറിച്ച് പഠനം നടത്തിയത്. ഇതിനായി സ്ത്രീകളെ 10 വര്‍ഷവും പുരുഷന്മാരെ 30 വര്‍ഷവും പഠനവിധേയമാക്കി. രണ്ട് ഗ്രൂപ്പുകളുടെയും ശുഭാപ്തിവിശ്വാസം വിലയിരുത്തുന്നതിനുള്ള സര്‍വേ നടപടികളോടൊപ്പം അവരുടെ ഭക്ഷണക്രമം, പുകവലി, മദ്യപാനം എന്നിവകൂടി പഠനത്തില്‍ ഉള്‍പ്പെടുത്തി. ഏറ്റവും ശുഭാപ്തി വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും ശരാശരി 11 മുതല്‍ 15 ശതമാനം വരെ ആയുര്‍ദൈര്‍ഘ്യം പ്രകടിപ്പിച്ചതായി പഠനം വിലയിരുത്തുന്നു.
പഠന വിധേയമാക്കിയ വ്യക്തികളുടെ പ്രായം, വിദ്യാഭ്യാസനേട്ടം, രോഗങ്ങള്‍, വിഷാദം, മദ്യപാനം, വ്യായാമം, ഭക്ഷണക്രമം, പ്രാഥമിക ശുശ്രൂഷാ സന്ദര്‍ശനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ഫല നിര്‍ണ്ണയം നടത്തിയത്. എങ്കിലും ശുഭാപ്തി വിശ്വാസികള്‍ കൂടുതല്‍ കാലം ജീവിക്കുന്നത് എന്തുകൊണ്ടാണെന്നത് ഇപ്പോഴും ചര്ച്ചാവിഷയമാണും പ്രൊഫസര്‍ ലീ പറഞ്ഞു.
Posts Grid
നാന്‍സി മടങ്ങി; തായ്വാനെ വളയാന്‍ ചൈന, സംഘര്‍ഷം മുറുകുന്നു.
അൽ-ഖ്വയ്ദ ഭീകരൻ അയ്മൻ അൽ-സവാഹിരിയെ വധിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രി മത്സരത്തിൽ വംശീയത ഒരു ഘടകമല്ലെന്ന് ഋഷി സുനക്.
അമേരിക്കയിലെ കിഴക്കൻ കെന്റക്കിയിൽ കനത്ത മരിച്ചവരുടെ എണ്ണം 25 ആയി.
ഇറാഖില്‍ പ്രക്ഷോഭം തുടരുന്നു; വീണ്ടും പാര്‍ലമെന്റ് കൈയേറി.
യുഎസ്, സൗത്ത് കൊറിയ സംഘർഷത്തിനിടയിൽ ആണവായുധം ഉപയോഗിക്കുമെന്ന് കിം .
അനുബന്ധ വാർത്തകൾ
‘ഭാരത് ത്സോഡോ യാത്ര’യുമായി കോണ്‍ഗ്രസ്; കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3,500 കിലോമീറ്റര്‍ നടക്കാന്‍ രാഹുല്‍ ഗാന്ധി.
നിതീഷ് കുമാര്‍ എന്‍.ഡി.എ വിടുമെന്നുസൂചന ; നിര്‍ണ്ണായക രാഷ്ട്രീയ നീക്കത്തിലേക്ക് ബിഹാര്‍.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ബില്‍ 2021; കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ : സഞ്ജയ് റാവുത്ത് ഇ.ഡി കസ്റ്റഡിയില്‍
വ്യാജ രേഖ; ടീസ്റ്റക്കും, ശ്രീകുമാറിനും ജാമ്യമില്ല.
‘രാഷ്ട്രപത്നി’ പരാമര്‍ശം; മാപ്പു പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി, രാഷ്ട്രപതിക്ക് കത്തയച്ചു.
നടി അര്‍പ്പിത മുഖര്‍ജിയുടെ നാലാമത്തെ വസതിയിലും പരിശോധന
ആവശ്യമെങ്കില്‍ ‘യോഗി മാതൃക’ നടപ്പാക്കും ; കര്‍ണാടക മുഖ്യമന്ത്രി.
ക്രിക്കറ്റ് അഴിമതി ;ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇ ഡി നോട്ടീസ്.
ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തണം; കേന്ദ്ര സർക്കാർ
കോംഗോയിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ട് ഇന്ത്യൻ ജവാൻമാർ കൊല്ലപ്പെട്ടു.
ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് പ്രസിഡന്റ് .