തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ മദ്യത്തിന് പുതുക്കിയ വില നിലവില്‍ വരും. ഏഴു ശതമാനമാണ് മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചത്. പുതുക്കിയ വില വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ദ്ധിക്കും. 2017 നവംബറിനുശേഷം ആദ്യമായാണ് വിലവര്‍ധനവ് വരുന്നത്.
സ്പിരിറ്റിന്റെ വില വര്‍ധിച്ചതിനാല്‍ 11.6 ശതമാനം വര്‍ധനയാണ് മദ്യനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടത്. ഒരു കുപ്പിക്ക് 40 രൂപ വര്‍ദ്ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനം ലഭിക്കും. കോവിഡ് സെസ് ഒഴിവാക്കാന്‍ തീരുമാനിച്ചതിനാല്‍ വില ആഗസ്റ്റ്മാസത്തോടെ കുറയുമെന്ന് അധികൃതര്‍ പറയുന്നു.
വിദേശ മദ്യനിര്‍മാതാക്കളില്‍ നിന്നും 100 രൂപയ്ക്കു വാങ്ങുന്ന ഒരു കുപ്പിയില്‍ നികുതിയും മറ്റു ചെലവുകളും വരുമ്പോള്‍ ചില്ലറ വില്‍പ്പന വില 1,170 രൂപയാകും. ഇതില്‍ നൂറു രൂപ മദ്യനിര്‍മാതാക്കള്‍ക്കും 1,049 രൂപ സര്‍ക്കാരിനുമാണ് ലഭിക്കുന്നത്. ഏഴു ശതമാനം വിലവര്‍ധന വരുമ്പോള്‍, 100 രൂപ വിലവരുന്ന മദ്യത്തിന്റെ ചില്ലറ വില്‍പ്പന വില 1,252 രൂപയാകും.
മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:
ജവാന് റം (1000മില്ലി) – നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ
ഓള്‍ഡ് പോര്‍ട്ട് റം (1000 മില്ലി) – നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ
സ്മിര്‍നോഫ് വോഡ്ക (1000മില്ലി) – നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ
ഓള്‍ഡ് മങ്ക് ലെജന്റ് (1000മില്ലി) – നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ
മാക്ഡവല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ
ഹണിബീ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
മാന്ഷന് ഹൗസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ
മക്ഡവല്‍ സെലിബ്രേഷന് ലക്ഷ്വറി റം (1000മില്ലി) – നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ
വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ
8 പിഎം ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ
റോയല്‍ ആംസ് ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ
ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി (1000മില്ലി) – നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ
മലബാര്‍ ഹൗസ് ബ്രാന്‍ഡി (500മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ
ബിജോയിസ് ബ്രാന്‍ഡി (500 മില്ലി) – നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ
ഡാഡി വില്സന് റം (500 മില്ലി) – നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ
Posts Grid
അടിക്ക് തിരിച്ചടി റഷ്യൻ എംബസികൾക്ക് പൂട്ടിട്ട് ജർമ്മനി .
പ്ലേഗിന്റെ 4000 വർഷം പഴക്കമുള്ള ബാക്ടീരിയകളെ കണ്ടെത്തി.
സുഡാൻ ; പോരാട്ടത്തിൽ കുടുങ്ങിയ അറുപതോളം കുട്ടികൾ പട്ടിണി കിടന്നു മരിച്ചു.
എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ട് 70 വർഷം ; ആദരവുമായി രാജ്യം.
പോൺ താരവുമായുള്ള കേസിൽ ട്രംപിന് ആശ്വാസ വിധി.
ട്വിറ്ററിൽ നിന്നും കുരുവിയെ പറത്തിവിട്ട് ഡോഗ്.
അനുബന്ധ വാർത്തകൾ
സ്കൂളുകൾ തുറന്നു. നാടും , നഗരവും വീണ്ടും സജീവമായി
കണ്ണൂരിൽ വീണ്ടും അട്ടിമറി; റെയിൽവേ ബോഗിക്ക് തീവച്ചു .
മണ്ഡലത്തിൽ റോഡ് ഷോയുമായി രാഹുലും പ്രിയങ്കയും.
സിദ്ദിഖ് കാപ്പൻ ; കേസ് കേരളത്തിലേക്ക് മാറ്റില്ല.
കോഴിക്കോട് ഭീകരാക്രമണം; പ്രതിയുടെ രേഖാ ചിത്രം പുറത്ത് വിട്ടു.
പ്രമുഖ മലയാള നടൻ ഇന്നസെന്റ് അന്തരിച്ചു.
രാഷ്ട്രപതി നാളെ കേരളത്തിലെത്തും.
കൈ വെട്ട് കേസ് ; പ്രതിക്കെതിരെ ലക്ഷങ്ങളുടെ പാരിതോഷികവുമായി എൻ ഐ എ .
സ്വപ്നയുടെ അടുത്ത വെളിപ്പെടുത്തൽ; പ്രതിസന്ധിയിൽ സി പി എം.
ലൈഫ് കോഴ; ശിവ ശങ്കരനെ ഇ ഡി അറസ്റ്റ് ചെയ്തു.
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.