Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് ഗുരുപവനപുരിയില്‍ തിരിതെളിഞ്ഞു

ഗുരുവായൂര്‍: അഖില ഭാരത ശ്രീമദ് ഭാഗവത സത്രത്തിന് ഗുരുപവനപുരിയില്‍ തിരിതെളിഞ്ഞു. മുന്‍ മിസ്സോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനാണ് സത്രം ഉദ്ഘാടനം ചെയ്തത്. 2021 ജനവരി 24 മുതല്‍ 31 വരെയാണ് ഭാഗവതസത്രം നടക്കുന്നത്. 62 ഓളം വിശ്വപ്രസിദ്ധരായ അദ്ധ്യാത്മിക പ്രഭാഷകരുടെ ഭക്തിനിര്‍ഭരമായ പ്രഭാഷണങ്ങള്‍ ഭാഗവതസത്രത്തിന്റെ ഭാഗമായി നടക്കും.

കോവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സത്രസന്നിധിയില്‍ പ്രവേശനം ഇല്ലാതിരുന്നതിനാല്‍ ഓണ്‍ലൈനായാണ് ചടങ്ങുകള്‍ ജനങ്ങളുടെ മുന്നിലെത്തിച്ചത്. ഓതിക്കന്മാര്‍, ഗുരുവായൂര്‍ ശബരിമല ക്ഷേത്രങ്ങളിലെ മുന്‍ മേല്‍ശാന്തിമാര്‍ അടക്കം പത്തോളം പൂജനീയരായ പുരോഹിതര്‍ കാര്‍മികത്വം വഹിക്കുന്ന മഹാഗണപതി ഹോമം സത്രസന്നിധിയില്‍ നടത്തി.

ഓരോ ദിവസത്തേയും സത്ര പരിപാടികള്‍ ഭക്തജനങ്ങള്‍ക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 9447795065, 9747794292, 9387168647, 7012383469 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.