Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സോളാര്‍കേസ് അന്വേഷണം സിബിഐക്ക് വിടാനുള്ള പിണറായിയുടെ തീരുമാനം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ അന്വേഷണം സിബിഐക്ക് വിടാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനം സര്‍ക്കാരിനു തന്നെ തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നിയമപരമായ നടപടികള്‍ക്ക് എതിരല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഞ്ചുവര്‍ഷം ഭരിച്ചിട്ടും പിണറായി സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ലെന്നും അതിന്റെ ജാള്യത മറയ്ക്കാനാണ് കേസ് സി ബി ഐക്ക് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി തുറന്നടിച്ചു. കമ്മീഷന്റെ കണ്ടെത്തലുകള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീല്‍ പോയില്ല എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.

യു ഡി എഫ് ഭരണകാലത്ത് സോളാര്‍ പ്രതികള്‍ നിയമത്തിനു മുന്നിലായിരുന്നു. ഇന്നവര്‍ വെളിയില്‍ സ്വതന്ത്രരായി നടക്കുകയാണ്. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയില്ല. ഇത് കേരളമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

തുടര്‍ഭരണം ഇടതുപക്ഷ സര്‍ക്കാരിന് സ്വപ്‌നമായെന്നും ഇത്രയും നാള്‍ അനങ്ങാതിരുന്ന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കത്തിന് തയ്യാറായതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.