Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

കളമശ്ശേരി വിദ്യാർഥിയെ മർദ്ദിച്ച സംഭവം .പ്രതികളിലൊരാൾ ആത്മഹത്യ ചെയ്തു

കൊച്ചി. കളമശേരിയില്‍ ലഹരി ഉപയോഗിച്ചത് വീടുകളില്‍ അറിയിച്ചതിന് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ഏഴംഗ സംഘത്തിലെ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍. ആത്മഹത്യാ ശ്രമം ശ്രദ്ധയില്‍ പെട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്ബില്‍ നിഖില്‍ പോള്‍ (17) ആണ് മരിച്ചത്. ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്.

അക്രമികളുടെ സംഘത്തില്‍ പ്രായപൂര്‍ത്തിയായ ഒരാളും ബാക്കിയെല്ലാവരും 18 വയസില്‍ താഴെയുള്ളവരുമായിരുന്നു. അതുകൊണ്ടു തന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.

വിഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മരിച്ച നിഖില്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. സംഘത്തിലെ മുതിര്‍ന്ന അംഗമായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.

കളമശേരിയില്‍ ഗ്ലാസ് ഫാക്ടറി കോളനിക്കു സമീപമാണ് 17കാരന് കഴിഞ്ഞ വ്യാഴാഴ്ച മര്‍ദനമേറ്റത്. കുട്ടി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും അക്രമി സംഘങ്ങളില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്.
കൈകൊണ്ടും വടികൊണ്ടും നിരവധി തവണ പതിനേഴുകാരനെ മര്‍ദ്ദിക്കുന്നത് പ്രതികള്‍ തന്നെ പകര്‍‌ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.