Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ട്രാക്ടർ റാലിക്ക് മാർഗ്ഗ നിർദ്ദേശവുമായി സംയുക്ത സമരസമിതി.

ന്യൂഡൽഹി. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ കര്‍ഷക സംഘടനകള്‍ റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്കുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തി നിക്കവേ കര്‍ഷകര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി സംയുക്ത കിസാന്‍ മോര്‍ച്ച. റാലിക്കെത്തുന്ന ഒരു ട്രാക്ടറില്‍ അഞ്ച് പേരില്‍ കൂടൂതല്‍ പാടില്ലെന്നും ട്രാക്ടറില്‍ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെയും പതാകകളും മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളുവെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദ്ദേശിച്ചു.

പൊലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പൊലീസും റാലിയുടെ ഭാഗമെന്ന് ഓര്‍ക്കണം. ലഹരിയോ മറ്റു പദാര്‍ത്ഥങ്ങളോ ഉപയോഗിക്കരുത്. വടിയോ, ആയുധങ്ങളോ കൈയില്‍ കരുതരുത്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നവ മാധ്യമ അക്കൗണ്ടുകള്‍ പിന്‍തുടര്‍ന്ന് വിവരങ്ങള്‍ അറിയാം. തെറ്റിദ്ധരിക്കുന്ന രീതിയിലുള്ള യതൊരു മുദ്രവാക്യവും പാടില്ല. സമരത്തെ സംബന്ധിക്കുന്ന ബാനറുകള്‍ മാത്രം ട്രാക്ടറില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളു. ഉച്ചത്തില്‍ പാട്ട് വെക്കാന്‍ പാടില്ല. റാലിയുടെ മുന്‍നിരയെ കടന്നു ഒരു ട്രാക്ടറും പോകരുത് എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

തലസ്ഥാന നഗരത്തെ വലയം വെക്കുംവിധം 100 കിലോമീറ്റര്‍ ദൂരത്തില്‍ റാലി സംഘടിപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഒരു ലക്ഷത്തോളം ട്രാക്ടറുകളുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. രാജ്പഥിലെ റിപ്പബ്ലിക് ദിനാഘോഷ പരേഡ് അവസാനിച്ചാല്‍ റാലി തുടങ്ങും. വൈകീട്ട് ആറുമണിക്ക് അവസാനിപ്പിക്കും വിധമാണ് ക്രമീകരണം. റാലിക്ക് പൊലീസ് സുരക്ഷ ഒരുക്കും. പച്ച ജാക്കറ്റ് അണിഞ്ഞായിരിക്കും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കുക. പാക് അട്ടിമറി സംശയിക്കുന്നതിനാല്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ദില്ലി അതിര്‍ത്തികളില്‍ ഒരുക്കിയിട്ടുണ്ട്.