Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

രാമ സേതുവിൻ്റെ രഹസ്യം കണ്ടെത്താൻ അണ്ടർ വാട്ടർ റിസർച്ച് പ്രൊജക്ടിന് കേന്ദ്ര സർക്കാർ അനുമതി

ന്യൂഡല്‍ഹി.ഇന്ത്യയേയും ശ്രീലങ്കയേയും കടലിലൂടെ ബന്ധിപ്പിക്കുന്ന ‘രാമസേതു’ വിന്റെ ഉത്ഭവം എങ്ങനെയെന്നത് സംബന്ധിച്ച്‌ വ്യക്തത വരുത്താനായുള്ള അണ്ടര്‍വാട്ടര്‍ റിസര്‍ച്ച്‌ പ്രോജക്ടിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ മാസമാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ (എഎസ്‌ഐ) യുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതി കടലിനുള്ളില്‍ പഠനം നടത്താനുള്ള പദ്ധതിക്കുള്ള നിര്‍ദേശത്തിന് അംഗീകരം നല്‍കിയത്. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സിഎസ്‌ഐആര്‍) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി (എന്‍ഐഒ) ഗോവയും നടത്തുന്ന പഠനത്തില്‍, പാലത്തിന്റെ പഴക്കത്തെക്കുറിച്ചും, രാമായണ കാലഘട്ടത്തെക്കുറിച്ചുമൊക്കെ വിശദമായി പരിശോധിക്കും.രാമേശ്വരത്തെ പാമ്ബനില്‍ നിന്ന് ഈ പാലത്തിന് ശ്രീലങ്കയിലെ മന്നാര്‍ ദ്വീപിലേക്ക് 48 കിലോമീറ്റര്‍ നീളമുണ്ട്.

രാമസേതുവെന്നറിയപ്പെടുന്ന പാലം രൂപം കൊണ്ടത് എങ്ങനെയാണെന്നത് സംബന്ധിച്ചുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ലങ്കയിലേക്ക് സീതയെത്തേടി പോകാന്‍ ശ്രീരാമന്‍ നിര്‍മിച്ചതാണ് ഈ പാലമെന്നും എന്നാല്‍ അതല്ല പ്രകൃത്യാ ഉണ്ടായതാണെന്നും അഭിപ്രായങ്ങള്‍ ഉണ്ട്. കടലിനുള്ളില്‍ പഠനം നടത്തുന്നത് ഈ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വിശ്വാസങ്ങളിൽ നിറഞ്ഞു നിൽക്കുന്ന രാമസേതുവിൽ നടക്കുന്ന ഉത്ഖനനനം സുരക്ഷിത രീതിയിലായിരിക്കുമെന്ന് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ പറഞ്ഞു .ഒന്നാം യുപി‌എ സർക്കാർ ആരംഭിച്ച വിവാദമായ സേതുസമുദ്രം കപ്പൽചാൽ പദ്ധതിയെ ബിജെപിയായിരുന്നു ശക്തമായി എതിർത്തിരുന്നത്.പദ്ധതി നടപ്പിലായാൽ ഹിന്ദുവിശ്വാസങ്ങൾക്ക് പ്രമുഖ സ്ഥാനമുള്ള രാമ സേതു തകർക്കപ്പെടും എന്നാണ് ബിജെപി വാദിച്ചിരുന്നത്.