Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

വടക്കുന്നാഥ ക്ഷേത്രത്തില്‍ തുളസീവനം പദ്ധതിക്ക് തുടക്കമായി

തൃശ്ശൂര്‍: വടക്കുംനാഥക്ഷേത്രത്തിലെ കൊക്കര്‍ണി പറമ്പില്‍ തുളസീവനം പദ്ധതിക്ക് തുടക്കമായി. ക്ഷേത്രമൈതാനിയില്‍ പതിനായിരത്തോളം തുളസി തൈകള്‍ നടുന്ന പദ്ധതിയാണ് തുളസീവനം. തുളസി തൈകള്‍ക്ക് പുറമേ കദളീവനം പദ്ധതിയും വടക്കുന്നാഥ ക്ഷേത്രത്തില്‍ തുടങ്ങും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെയാണ് പദ്ധതി.

മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ദേവസ്വം പ്രസിഡണ്ട് വി നന്ദകുമാര്‍ അധ്യക്ഷനായി. അസിസ്റ്റന്റ് കമ്മീഷണര്‍ വി എന്‍ സ്വപ്ന, കൃഷി വകുപ്പ് ഡയറക്ടര്‍ എ കെ സരസ്വതി, ഡെപ്യൂട്ടി ഡയറക്ടര്‍ വി കെ നരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.