Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

ആറ്റുകാല്‍ പൊങ്കാല നിയന്ത്രണങ്ങളോടെ നടത്താം

തിരുവനന്തപുരം: ഇത്തവണ ആറ്റുകാല്‍ പൊങ്കാല നിയന്ത്രണങ്ങളോടെ നടത്താന്‍ തീരുമാനം. പൊതുസ്ഥലങ്ങളില്‍ പൊങ്കാല അനുവദിക്കില്ല. ക്ഷേത്ര കോമ്പൗണ്ടില്‍ പൊങ്കാലയിടാവുന്നതാണ്. ക്ഷേത്ര കോമ്പൗണ്ടില്‍ പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. ഭക്തജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ആളുകള്‍ക്ക് അവരവരുടെ വീടുകളില്‍ പൊങ്കാലയിടാം. ദര്‍ശനത്തിന്‌ ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തും. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ക്ഷേത്രപരിസരത്തെ കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്. കുത്തിയോട്ടം വിളക്കുകെട്ട് താലപ്പൊലി തുടങ്ങിയ ചടങ്ങുകള്‍ ഒഴിവാക്കി ഉത്സവം കൊറോണ മാനദണ്ഡം അനുസരിച്ച് നത്തും. ഗ്രീന്‍ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും.

പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.

2021 ഫെബ്രുവരി 27 നാണ് ഇത്തവണ ആറ്റുകാല്‍ പൊങ്കാല