Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

രാഷ്ട്രീയ പാർട്ടികൾക്ക് തിരിച്ചടിയുമായി ഫേസ് ബുക്ക്

ന്യൂ​യോ​ര്‍​ക്ക്: നിർണ്ണായക തീരുമാനത്തിലേക്ക് ഫേസ്ബുക്ക് ചുവട് മാറുന്നതായി റിപ്പോർട്ട്. ന്യൂ​സ്ഫീ​ഡി​ല്‍ രാ​ഷ്ട്രീ​യം കു​റ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ങ്ങളു മാ​യാണ് ഫേ​സ്‌​ബു​ക്ക് മുന്നോട്ടു പോകുന്നത്. ആ​ളു​ക​ള്‍ ത​മ്മി​ലു​ള്ള ഭി​ന്ന​ത​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ഷ്ട്രീ​യ പോ​സ്റ്റു​ക​ളു​ടെ റീ​ച്ച്‌ കു​റ​യ്ക്കു​മെ​ന്ന് ഫേ​സ്‌​ബു​ക്ക് മേ​ധാ​വി മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​ഞ്ഞു.

വ്യ​ക്തി​ക​ള്‍ രാ​ഷ്ട്രീ​യ ഗ്രൂ​പ്പു​ക​ളി​ല്‍ അം​ഗ​മാ​കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗ്രൂ​പ്പ് സ​ജ​ഷ​നു​ക​ളി​ല്‍ നി​ന്ന് രാ​ഷ്ട്രീ​യ ഗ്രൂ​പ്പു​ക​ളെ ഒ​ഴി​വാ​ക്കും. രാ​ഷ്ട്രീ​യ​ഭി​ന്ന​ത പ്ര​ച​രി​പ്പി​ക്കു​ന്ന ച​ര്‍​ച്ച​ക​ള്‍ കു​റ​യ്ക്കു​മെ​ന്നും സ​ക്ക​ര്‍​ബ​ര്‍​ഗ് വ്യ​ക്ത​മാ​ക്കി. അമേരിക്കയിൽ നടന്ന കാപ്പിറ്റോൾ കലാപത്തിന് ശേഷമാണ് ഇത്തരം തീരുമാനമെടുക്കുന്നതിന് ഫേസ് ബുക്ക് നിർബന്ധിതരായത്.