Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. വൻ തോതിൽ ലാവയും ചാരവും പ്രവഹിക്കുന്നതായി റിപ്പോർട്ട്

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ മെര്‍പായി അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു.ബുധനാഴ്ച സ്ഫോടനമുണ്ടായത്. ഇന്തോനേഷ്യയുടെ സാംസ്കാരിക തലസ്ഥാനമായ യോഗകാർട്ടയ്ക്കടുത്താണ്  സജീവ അഗ്നിപർവ്വതമുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഗ്നിപർവ്വതം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതിൽ നിന്നും പ്രവഹിച്ച പുകയും ചാരവും കൊടുമുടിയിൽ നിന്ന് മൂന്ന് കിലോമീറ്റർ (രണ്ട് മൈൽ) അകലെ വരെ സഞ്ചരിച്ചതായി ഇന്തോനേഷ്യയിലെ ജിയോളജിക്കൽ ഏജൻസി അറിയിച്ചിരുന്നു.1,600 മീറ്റര്‍ (5,250 അടി) ദൂരത്തിലാണ് ലാവ നദിയും പുകപടലങ്ങളും രൂപപ്പെട്ടത്. ഇത് സംബന്ധിച്ച്‌ നവംബര്‍ മാസത്തില്‍ തന്നെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മെര്‍പായിയില്‍ ഉണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ ലാവ ഒഴുക്കാണ് ബുധനാഴ്ച ഉണ്ടായത്.30 കിലോമീറ്റര്‍ വരെ അഗ്നിപര്‍വത സ്ഫോടനത്തിൻ്റെ ശബ്ദം കേള്‍ക്കാമായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് സമീപത്തുള്ള ഗ്രാമങ്ങളില്‍ ലാവയുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞിരുന്നു.2010 ല്‍ ഇവിടെ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ 347 പേര്‍ മരിച്ചിരുന്നു. കൂടാതെ 280,000 ത്തോളം ആളുകളെ സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കണ്ടി വന്നിരുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹത്തിൽ 130 ഓളം സജീവ അഗ്നിപർവ്വതങ്ങളാണ് ഉള്ളത്.