Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നടന്‍ ധര്‍മ്മജനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നതായി നടക്കുന്നതായി റിപ്പോര്‍ട്ട്. ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലാണ് മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നതെന്നും ലഭ്യമാകുന്ന വിവരം. ധര്‍മ്മജന്‍ കഴിഞ്ഞ ദിവസങ്ങളിലായി ബാലുശ്ശേരിയില്‍ നടന്ന കോണ്‍ഗ്രസ്സിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കൂടാതെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.