Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

വ്യോമസേനക്ക് കരുത്ത് പകര്‍ന്ന് മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി

ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനക്ക് കരുത്ത് പകര്‍ന്ന് മൂന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. ഇതോടെ രാജ്യത്തെത്തിയ റഫാല്‍ വിമാനങ്ങളുടെ എണ്ണം 11 ആയി. 59,000 കോടി രൂപക്ക് 36 യുദ്ധവിമാനങ്ങളാണ് കരാര്‍ പ്രകാരം ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറേണ്ടത്. 2023 ലോടെ മുഴുവന്‍ വിമാനങ്ങളും രാജ്യത്തെത്തും.

ഫ്രാന്‍സിലെ ഇസ്ത്രസ് വ്യോമകേന്ദ്രത്തില്‍ നിന്ന് ദീര്‍ഘദൂരം നേരിട്ട് പറന്നാണ് മൂന്നാം ബാച്ച് വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. യാത്രക്കിടെ വിമാനങ്ങള്‍ക്ക് യു.എ.ഇ വ്യോമസേനയാണ് ഇന്ധനം നിറക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

2020 സെപ്റ്റംബര്‍ 10 നാണ് ആദ്യ ബാച്ചില്‍ അഞ്ചും നവംബര്‍ അഞ്ചിന് രണ്ടാം ബാച്ചില്‍ മൂന്നും റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. റഷ്യന്‍ സുഖോയ് വിമാനങ്ങള്‍ ഇറക്കുമതി ചെയ്ത് 23 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വാങ്ങുന്ന പ്രധാന യുദ്ധ വിമാനമാണ് ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍.

ഫ്രഞ്ച് വിമാന നിര്‍മാണ രംഗത്തെ പ്രമുഖരായ ഡസ്സൗള്‍ട്ട് ഏവിയേഷനാണ് റഫാലിന്റെ നിര്‍മാതാക്കള്‍. 100 കിലോമീറ്റര്‍ ദൂരെയുള്ള ലക്ഷ്യത്തിലേക്ക് വായുവില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിറ്റിയോര്‍ മിസൈല്‍, സ്‌കള്‍പ് ക്രൂസ് മിസൈല്‍ എന്നിവയാണ് വിമാനത്തിലുള്ള പ്രധാന ആയുധങ്ങള്‍. ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, സ്വീഡന്‍ അടക്കം രാജ്യങ്ങള്‍ പൊതുവില്‍ നേരിടുന്ന ഭീഷണി ചെറുക്കാന്‍ തയാറാക്കിയ മിസൈലാണ് മിറ്റിയോര്‍. കൂടാതെ 14 ആയുധ സംഭരണികളും വിമാനത്തിലുണ്ട്.