Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു

പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട മംഗലംകുന്ന് കര്‍ണന്‍ ചരിഞ്ഞു. അറുപത് വയസുണ്ടായിരുന്നു. പ്രായാധിക്യത്തെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കുറച്ചുനാളുകളായി ആനയുടെ ആരോഗ്യത്തെ അലട്ടിയിരുന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ആന ചരിഞ്ഞത്. സംസ്‌കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും സംസ്‌കാരം.

1991 ല്‍ വാരാണാസിയില്‍ നിന്നാണ് കര്‍ണന്‍ കേരളത്തില്‍ എത്തുന്നത്. അന്നുതന്നെ കര്‍ണ്ണന്റെ തലപ്പൊക്കം ആനപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. ആ തലപ്പൊക്കം തന്നെയായിരുന്നു കര്‍ണ്ണനെ ജനങ്ങളുടെ ഇടയില്‍ ശ്രദ്ധേയനാക്കിയതും. എഴുന്നള്ളിപ്പിന് തിടമ്പ് ഏറ്റിയാല്‍ തിടമ്പ് ഇറക്കും വരെ തലയെടുപ്പോടെ നില്‍ക്കാനുള്ള പ്രത്യേകതയാണ് കര്‍ണന് നിരവധി ആരാധകരെ സമ്മാനിച്ചത്.

2019 മാര്‍ച്ചിലാണ് മംഗലംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്. വടക്കന്‍ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തില്‍ തുടര്‍ച്ചയായി ഒന്‍പതു വര്‍ഷം വിജയിച്ചിരുന്നു.