Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

മൂന്നാറില്‍ അതിശൈത്യം: താപനില പൂജ്യത്തിലും താഴെ

മൂന്നാര്‍: മൂന്നാറില്‍ താപനില പൂജ്യത്തിലും താഴെയായി. മൈനസ് ഒന്ന് ഡിഗ്രിയാണ് രേഖപ്പെടുത്തിയ താപനില. ഇതോടെ മൂന്നാറില്‍ മഞ്ഞ് വീഴ്ച ശക്തമായി. പുല്‍മേടുകളും മൊട്ടക്കുന്നുകളും പുലര്‍ച്ചെ മഞ്ഞു പുതച്ച നിലയിലാണ്. ഇതോടെ സഞ്ചാരികളുടെ വരവ് കൂടുകയും ചെയ്തു.

മഴക്കാറ് മാറി മാനം തെളിഞ്ഞതോടെയാണ് മൂന്നാറില്‍ അതിശൈത്യം മടങ്ങിയെത്തിയത്. ഡിസംബറില്‍ തണുപ്പ് രേഖപ്പെടുത്തിയെങ്കിലും മഴ ശക്തമായതോടെ കാലാവസ്ഥ മാറിമറിഞ്ഞു. മഴ ദിവസങ്ങള്‍ നീണ്ടത് മഞ്ഞുവീഴ്ചക്ക് തടസ്സമാകുകയും ചെയ്തു.

എന്നാല്‍, മഴമാറിയതോടെ അതിശൈത്യം പെയ്തിറങ്ങുകയാണ്. ഉപാസി, നല്ലതണ്ണി, സൈലന്റ് വാലി എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച പൂജ്യം ഡിഗ്രിയും ലക്ഷ്മി എസ്റ്റേറ്റില്‍ മൈനസ് ഒന്നുമാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും തണുപ്പ് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.