Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

112 ല്‍ വിളിക്കൂ ഏഴുമിനിറ്റിനകം സഹായം ഉറപ്പു വരുത്തുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: 112 എന്ന നമ്പറില്‍ കോള്‍ ലഭിച്ച്, ഏഴുമിനിറ്റിനകം പൊലീസ് സഹായം ഉറപ്പു വരുത്തുമെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. സംസ്ഥാനത്തെവിടെ നിന്നും ഈ നമ്പറില്‍ വിളിച്ചാല്‍ പൊലീസ് ആസ്ഥാനത്ത് കണ്‍ട്രോള്‍ സന്ദേശം ലഭിക്കും. സംഭവ സ്ഥലത്തെത്താന്‍ കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത് ഈ കേന്ദ്രത്തില്‍ നിന്നാണ്.

112 ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റോട്ടറി ക്ലബ് ഒഫ് ടെക്‌നോപാര്‍ക്കിന്റെ പുരസ്‌കാരം പൊലീസ് ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സംവിധാനത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ബി.എസ് സാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ജെ. സന്തോഷ് കുമാര്‍, ആര്‍. വിനോദ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബി.എസ്. അഹുല്‍ ചന്ദ്രന്‍, യു. അഭിലാഷ്, പൊലീസ് കണ്‍ട്‌റോള്‍ റൂം വാഹനത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ഒ.കെ. സുരേഷ് ബാബു എന്നിവരാണ് അവാര്‍ഡ് സ്വീകരിച്ചത്.