Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

രാഹുൽ രാജ്യദ്രോഹികൾക്കൊപ്പമെന്ന് പ്രകാശ് ജാവദേക്കർ

ന്യൂഡല്‍ഹി : രാഹുലിനെതിരെ ആഞ്ഞടിച്ച് ജാവദേക്കർ . രാജ്യതലസ്ഥാനത്ത് കര്‍ഷകറാലിയുടെ പേരില്‍ അഴിഞ്ഞാടിയ ഖാലിസ്താന്‍ ഭീകരരെ രാഹുൽ പിന്തുണച്ചെന്നാണ് പ്രകാശ് ജാവദേക്കറുടെ ആരോപണം. തോറ്റ് ശീലിച്ച പ്രസ്ഥാനമായ കോണ്‍ഗ്രസും കമ്യൂണിസ്റ്റും രാജ്യദ്രോഹികള്‍ക്കൊപ്പമാണെന്നും ജാവദേക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ്സും കമ്യൂണിസ്റ്റും ഒരു പോലെ നിരാശരാണ്. എല്ലായിടത്തും തോല്‍ക്കുകയാണ്. ബംഗാളില്‍ കൂട്ടുകൂടി തോല്‍പ്പിക്കാന്‍ നോക്കുന്നത് ബി.ജെ.പിയെ. എന്നാല്‍ ഇവര്‍ക്കെല്ലാം ഒറ്റ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതുമാത്രമാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി എല്ലായിപ്പോഴും രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്നയാളാണ്.പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇസ്ലാമിക ഭീകരർ നടത്തിയ കലാപത്തിലും പിന്തുണയുമായി രാഹുലെത്തിയെന്ന് ജാവദേക്കര്‍ കൂട്ടി ചേർത്തു.