Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

അന്തര്‍ദ്ദേശീയ ഫോക്ക്‌ലോര്‍ ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരിയില്‍

കണ്ണൂര്‍: ഫോക്ക്‌ലോറിനെ ആധാരമാക്കി നിര്‍മ്മിച്ച ചലച്ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കേരള ഫോക്ക്‌ലോര്‍ അക്കാദമി അന്തര്‍ദ്ദേശീയ തലത്തില്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. നാടോടി കലാരൂപങ്ങളെ മുന്‍നിര്‍ത്തി കേരളത്തില്‍ നടക്കുന്ന ആദ്യത്തെ ചലച്ചിത്രമേള എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ഫെബ്രുവരി 19, 20, 21 ദിവസങ്ങളില്‍ പയ്യന്നൂര്‍ ശാന്തി കാര്‍ണിവല്‍ തിയറ്റര്‍ സമുച്ചയത്തിലെ രണ്ടു തീയറ്ററുകളിലായാണ് അന്താരാഷ്ട്ര ഫൊക് ലോര്‍ ചലച്ചിത്രോത്സവം നടത്താന്‍ ആലോചിക്കുന്നതെന്നും ഫോക്ക്‌ലോര്‍ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രശസ്തമായ അവതരണങ്ങള്‍, അക്കാദമിക സംവാദങ്ങള്‍ എന്നിവയും ഇഫ്‌ഫോക്കിന്റെ ഭാഗമായി ഉണ്ടാവും.

International Film Festival on FolkLore, Kerala (IFFFOK) എന്ന പേരില്‍ കേരളത്തിലും ഇന്ത്യയിലും ലോകത്തും സമീപകാലത്തുണ്ടായ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന മികച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവമാണ് വിഭാവന ചെയ്തിരിക്കുന്നതെന്ന് ഫോക്ക്‌ലോര്‍ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.