Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

സൈനിക അട്ടിമറി നടന്ന മ്യാൻമറിൽ ഒരു വർഷത്തെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സൂചി അടക്കം പ്രമുഖ നേതാക്കളെല്ലാം സൈന്യത്തിൻ്റെ കസ്റ്റഡിയിൽ.

യാങ്കോണ്‍: രാ​ജ്യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് ഏ​റ്റെ​ടു​ത്ത​താ​യി മ്യാ​ന്‍​മ​റി​ലെ സൈ​നി​ക ടെ​ലി​വി​ഷ​ന്‍ അ​റി​യി​ച്ചു. ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന നാ​ഷ​ണ​ല്‍ ലീ​ഗ് ഫോ​ര്‍ ഡെ​മോ​ക്ര​സി (എ​ന്‍​എ​ല്‍​ഡി) നേ​താ​വ് ഓ​ങ് സാ​ന്‍ സൂ​ചി, പ്ര​സി​ഡ​ന്‍റ് വി​ന്‍ മി​ന്‍റ് തു​ട​ങ്ങി പ്ര​മു​ഖ നേ​താ​ക്ക​ളേയും തടവിലിട്ടിട്ടുണ്ട്. രാ​ജ്യ​ത്ത് ഒ​രു​വ​ര്‍​ഷ​ത്തെ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​താ​യും സൈ​ന്യം പ​റ​ഞ്ഞു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഇ​ന്ന് അ​ധി​കാ​രം ഏ​റ്റെ​ടു​ക്കാ​നി​രി​ക്കെ​യാ​ണു ന​ട​പ​ടി.ക​ഴി​ഞ്ഞ ന​വം​ബ​റി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ന്‍​എ​ല്‍​ഡി വ​ന്‍ ഭൂ​രി​പ​ക്ഷം നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ വോ​ട്ടെ​ടു​പ്പി​ല്‍ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നു സൈ​ന്യം ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​പാ​ര്‍​ട്ടി​ക​ളു​ടെ പി​ന്തു​ണ സൈ​ന്യ​ത്തി​നാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ര​മ​ക്കേ​ട് പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണു ഭ​ര​ണ​മേ​റ്റെ​ടു​ക്കു​ന്ന​തെ​ന്നു സൈ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്നു.​രാ​ജ്യ​ത്ത് ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചു. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ​ല്ലാം സൈ​നി​ക നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ത​ല​സ്ഥാ​ന​ന​ഗ​രിയി​ലെ ടെ​ലി​ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ളും ത​ട​ഞ്ഞി​ട്ടു​ണ്ട്.

സ​മീ​പ​നാ​ളു​ക​ളി​ല്‍ ജ​നാ​ധി​പ​ത്യ​പാ​ത​യി​ലേ​ക്കു നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ്യാ​ന്‍​മ​റി​നെ സം​ബ​ന്ധി​ച്ച്‌ വ​ലി​യ വെ​ല്ലു​വി​ളി​യാ​ണു പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍. 1962 മു​ത​ല്‍ അ​ഞ്ചു പ​തി​റ്റാ​ണ്ടാ​യി സൈ​നി​ക​ഭ​ര​ണ​വും അ​തു​മൂ​ലം ലോ​ക​രാ​ജ്യ​ങ്ങ​ളു​ടെ ഉ​പ​രോ​ധ​വും നേ​രി​ട്ട ജ​ന​ത​യാ​ണു മ്യാ​ന്‍​മ​റി​ലേ​ത്.

സൈ​നി​ക ന​ട​പ​ടി നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി വോ​ട്ട​ര്‍​മാ​രു​ടെ നി​ല​പാ​ടി​നെ​തി​രാ​ണെ​ന്നും നാ​ഷ​ണ​ല്‍ ലീ​ഗ് ഫോ​ര്‍ ഡെ​മോ​ക്ര​സി ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റ്ചെ​യ്ത പ്ര​സ്താ​വ​ന​യി​ല്‍ പ​ഞ്ഞു.

സൈ​നി​ക ഏ​കാ​ധി​പ​ത്യ​ത്തി​നെ​തി​രേ മു​ന്നോ​ട്ടു​വ​രാ​ന്‍ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍​ഥി​ക്കു​ക​യും ചെ​യ്തു. ആ​രാ​ണു ഫേ​സ്ബു​ക്കി​ല്‍ സ​ന്ദേ​ശം പോ​സ്റ്റ്ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. എ​ന്‍​എ​ല്‍​ഡി നേ​താ​ക്ക​ള്‍ ഫോ​ണ്‍​ സ​ന്ദേ​ശ​ങ്ങ​ളോ​ടു പോ​ലും പ്ര​തി​ക​രി​ക്കു​ന്നി​ല്ല. മ്യാ​ന്‍​മ​റി​ലെ പ​ട്ടാ​ള അ​ട്ടി​മ​റി​യി​ലും നേ​താ​ക്ക​ളെ ത​ട​ങ്ക​ലി​ലാ​ക്കി​യ​തി​ലും ഇ​ന്ത്യ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. സ്ഥി​തി​ഗ​തി​ക​ള്‍ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
സൈനിക ഏറ്റെടുക്കലിനെതിരെ പ്രതിഷേധിക്കാൻ സൂകി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻ‌എൽ‌ഡി പറഞ്ഞു.സൂകി, പ്രസിഡന്റ് വിൻ മൈന്റ്, മറ്റ് എൻ‌എൽ‌ഡി നേതാക്കൾ എന്നിവരെ അതിരാവിലെ തന്നെ പിടികൂടിയതായി എൻ‌എൽ‌ഡി വക്താവ് മയോ ന്യുന്ത് ഫോണിലൂടെ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 45 പേരെങ്കിലും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് പറഞ്ഞു.അട്ടിമറിയെ അപലപിച്ച് ഐക്യരാഷ്ട്രസഭരംഗത്തെത്തിയിട്ടുണ്ട്. നേതൃത്വം നൽകി, ഓസ്‌ട്രേലിയ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ജപ്പാൻ, അമേരിക്ക തുടങ്ങിയ പ്രമുഖരാജ്യങ്ങളെല്ലാം അട്ടിമറിയെ അപലപിച്ചിട്ടുണ്ട്.