Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കാർഷിക നിയമം പിൻവലിക്കാൻ ഒക്ടോബർ വരെ സമയം നൽകി ടിക്കായത്.സമരം പാക്കിസ്ഥാൻ മുതലെടുക്കുന്നുണ്ടെന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗും.

ന്യൂഡൽഹി. കേന്ദ്ര സർക്കാറിന് ആശ്വാസമായി കർഷകസംഘടന നേതാവ് .കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ പരാമവധി സമയം നല്‍കുമെന്നാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞത്. ഒക്ടോബറിലും നടപടി ഉണ്ടായില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍ റാലി നടത്തുമെന്നും ടിക്കായത്ത് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയോടാണ് ടിക്കായത്ത് പ്രതികരണം നടത്തിയത്.

കര്‍ഷകസമരം പാകിസ്ഥാന്‍ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് മുന്നറിയിപ്പ് നല്‍കി. പാക്ക് ഭീഷണിയെ ദുര്‍ബലമായി കാണാന്‍ സാധിക്കില്ല. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്ബ് തന്നെ പരിഹരിക്കണം.
അതേ സമയം കര്‍ഷക സമരത്തെ ചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സമരത്തെ കുറിച്ച്‌ ചര്‍ച്ചയാവശ്യപ്പെട്ട് പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്നലെ ഇരുസഭകളും പ്രക്ഷുബ്ധമായിരുന്നു. അനുമതി നിഷേധിച്ചാല്‍ ഇന്നും ഇരുസഭകളും തടസപ്പെടാന്‍ തന്നെയാണ് സാധ്യത. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഇന്ന് രാജ്യസഭയില്‍ തുടങ്ങും. ലോക്സഭയില്‍ ഇന്നലെ ചര്‍ച്ച തുടങ്ങിയിലെങ്കിലും ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു.

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ നടന്ന അക്രമങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചെങ്കോട്ടയില്‍ രാജ്യത്തിന് നാണക്കേട് ഉണ്ടായ സംഭവങ്ങൾ ഉള്‍പ്പടെയുളള അക്രമസംഭവങ്ങളെക്കുറിച്ച്‌ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. ഹരിയാനയിലെ എട്ട് ജില്ലകളിലും ഇന്റര്‍നെറ്റ് നിരോധനം തുടരുകയാണ്.