Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഐശ്വര്യ കേരളയാത്രക്കെതിരെ കേസെടുത്ത് പോലീസ്.രൂക്ഷവിമർശനവുമായി താരിഖ് അൻവർ

കൊച്ചി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രക്കെതിരെ കേസ് ഇടത് സർക്കാറിനെതിരെ കോൺഗ്രസ് കേന്ദ്ര നേത്യത്വം.കോവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് സർക്കാർ കേസെടുത്തത്. കേസെടുത്ത സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ രംഗത്തെത്തി. ഐശ്വര്യയാത്രയ്ക്ക് കേസെടുത്ത സംഭവം രാഷ്ട്രീയ പ്രേരിതമാണ്. കൊവിഡ് പ്രോട്ടോക്കോള്‍ ഒരു പാര്‍ട്ടിക്ക് മാത്രമല്ല ബാധകമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു.

ഐശ്വര്യയാത്രയ്ക്ക് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇതു ഭരണമാറ്റം വേണം എന്നതിൻ്റെ സൂചനയാണ്. ഇത്തവണ കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ തെരഞ്ഞെടുക്കും എന്നാണ് വിശ്വസിക്കുന്നത്. വിവിധ തലത്തിലുള്ള ആളുകളുമായി ചര്‍ച്ച ചെയ്താവും മുന്നണിയുടെ പ്രകടന പത്രിക തയ്യാറാക്കുക

സീറ്റ് വിഭജനത്തില്‍ യുവാക്കള്‍ അടക്കം എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകും. വിജയ സാധ്യതയായിരിക്കും സ്‌ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ പ്രധാന മാനദണ്ഡം.

എത്രയും വേഗത്തില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കും. ഗ്രൂപ്പ്‌ അടിസ്‌ഥാനത്തില്‍ സ്‌ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന പതിവ് ഇക്കുറിയുണ്ടാവില്ല. തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ച ശേഷം ആയിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ദേശീയ നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ കോണ്‍ഗ്രസ്‌ ഇല്ലാതാകും എന്നത് ബിജെപി യുടെ സ്വപ്നം മാത്രമാണ്. കെ വി തോമസ് മുതിര്‍ന്ന നേതാവാണ്
അദ്ദേഹത്തെ ഒഴിവാക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പ് കമ്മറ്റിയില്‍ കെവി തോമസിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ തീരുമാനത്തില്‍ അദ്ദേഹം സന്തോഷവാനുമാണ്.

എന്‍സിപി യുടെയും കോണ്‍ഗ്രസിന്റെയും പ്രത്യയശാസ്ത്രം ഒന്നാണ്. അവര്‍ യുഡിഎഫിലേക്ക് വരും എന്നാണ് പ്രതീക്ഷ. കോവിഡ് പ്രോട്ടോകോള്‍ ഒരു പാര്‍ട്ടിക്ക് മാത്രല്ല ബാധകം. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ്‌ നിലപാട് തുടക്കം മുതല്‍ വളരെ വ്യക്തമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന പതിവ് കോണ്‍ഗ്രസില്‍ ഇല്ലെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. എറണാകുളം ഡിസിസിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

4000 പേർക്ക് എതിരെ കേസെടുത്താലും യാത്ര തുടരുമെന്ന് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര കേസെടുത്താലും ഇല്ലാതാവില്ലെന്നും, അദാലത്ത് നടത്തുന്ന മന്ത്രിമാർക്കെതിരെയാണ് ആദ്യം കേസെടുക്കേണ്ടെതെന്നും ചെന്നിത്തല കൂട്ടി ചേർത്തു.