Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രിക്കെതിരെ ജാതി പരാമർശം സുധാകരനെ തള്ളി ചെന്നിത്തലയും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കുടുംബ പശ്ചാത്തലം സംബന്ധിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നടത്തിയ വിവാദം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ചൊവാഴ്ച തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലാണ് കെസുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.

‘ചെത്തുകാരന്റെ കുടുംബത്തില്‍നിന്നു നിന്നു മുഖ്യമന്ത്രിയായ പിണറായിക്കു സഞ്ചരിക്കാന്‍ ഹെലികോപ്റ്റര്‍ വാങ്ങിയതു തൊഴിലാളിവര്‍ഗ പാര്‍ട്ടിക്ക് അഭിമാനിക്കാന്‍ വകയുള്ളതാണോ എന്നു സിപിഎം ചിന്തിക്കണം’ എന്നായിരുന്നു പരാമര്‍ശം.സംഭവത്തിൽ ഷാനിമോൾ ഉസ്മാനും സുധാകരനെതിരെ രംഗത്തെത്തിയിരുന്നു.