Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

കർഷക സമരംവീണ്ടും ശക്തമാകുന്നു. സമരത്തെ പിന്തുണച്ച ഗ്രേറ്റ തുന്‍ബര്‍ഗിൻ്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് മലയാളി.

ന്യൂഡൽഹി. കർഷകസമരം വീണ്ടും ശക്തമാകുന്നു. സമരത്തെ നേരിടാൻ കൂടുതൽ സുരക്ഷാ സൈനികരെ വിന്യസിച്ച് കേന്ദ്രവും നിലപാട്‌ കടുപ്പിക്കുകയാണ്.കര്‍ഷകർ പ്രഖ്യാപിച്ച നാളെത്തെ ദേശീയപാത ഉപരോധം നേരിടാന്‍ ദില്ലി പൊലീസ്. സിംഘുവില്‍ സുരക്ഷ വീണ്ടും കൂട്ടി. അഞ്ചിടങ്ങളില്‍ കൂടി കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ വച്ചു. അര്‍ധസൈനികരെ അടക്കം കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകര്‍ നാളെ ദില്ലിയിലേക്ക് കടന്ന് പ്രധാന പാതകളിലെ ഗതാഗതം തടസപ്പെടുത്താതെയിരിക്കാനാണ് നടപടിയെന്ന് പൊലീസ് പറഞ്ഞു. ആറാം തിയതിയിലെ പ്രക്ഷോഭത്തില്‍ രാജ്യത്തെ എല്ലാ ദേശീയപാതകളും സ്തംഭിക്കുമെന്നാണ് കര്‍ഷക സംഘടനകൾ അറിയിച്ചിട്ടുള്ളത്.

കര്‍ഷക പ്രക്ഷോഭത്തില്‍ എല്ലാ കര്‍ഷകരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മഹാപഞ്ചായത്തുകളില്‍ പ്രമേയം പാസാക്കും. ഹരിയാനയിലെ ജിന്ദിലടക്കം നടന്ന മഹാപഞ്ചായത്തുകള്‍ക്ക് കര്‍ഷകരുടെ വലിയ പിന്തുണ കിട്ടിയിരുന്നു. ആ മാതൃകയില്‍ രാജ്യവ്യാപകമായി എല്ലാ താലൂക്കുകളിലും ജില്ലാ കേന്ദ്രങ്ങളിലും മഹാപഞ്ചായത്തുകള്‍ വിളിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. ഈമാസം പത്ത് വരെ ബിജെപി ജനപ്രതിനിധികള്‍ക്കെതിരെ പ്രചാരണം നടത്തും.

ഇതിനിലെ കർഷകർക്ക് പിന്തുണയുമായി രാജ്യത്തിന് പുറത്ത് നിന്നും പ്രമുഖർ പ്രതികരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം
കര്‍ഷക സമരത്തിനെതിരെ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് നെതിരെ വിവിധ മേഖലകളിൽ നിന്നും പ്രതികരണമുണ്ടായിട്ടുണ്ട്. ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളിയായ യുവാവിനെതിരെ വലിയ തോതിൽ സൈബര്‍ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദര്‍ശ് പ്രതാപ് ആണ് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതായി പ്രമുഖ ന്യൂസ ചാനലിനോട് വെളിപ്പെടുത്തിയത്. ഗ്രേറ്റയ്ക്ക് കര്‍ഷക സമരത്തെ കുറിച്ച്‌ എല്ലാ വിവരങ്ങളും നല്‍കുന്നത് ആദര്‍ശ് ആണെന്ന് തെറ്റിദ്ധരിച്ചാണ് ഇത്തരക്കാര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നതെന്ന് ആദര്‍ശ് പറയുന്നു.

അതേസമയം, ഗ്രേറ്റ ട്വീറ്റ് ചെയ്ത സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടണ്‍ഗി.

ഗ്രേറ്റ ട്വീറ്റില്‍ നല്‍കിയ ലിങ്ക് ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്നാണ് പൊലീസ് പറയുന്നത്. കര്‍ഷകസമരത്തിന് പിന്തുണയറിയിച്ച്‌ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിന്റെ ലിങ്ക് പരിശോധിച്ചപ്പോഴാണ് അത് കാനഡയിലെ ഖാലിസ്ഥാന്‍ സംഘടനയുടേതാണെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് ഗ്രേറ്റ തുന്‍ബര്‍ഗിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഡല്‍ഹി പൊലീസ് തീരുമാനിച്ചത്.

ട്വീറ്റിനൊപ്പം ഗ്രേറ്റ പങ്കുവച്ച ടൂള്‍കിറ്റ് ഒരു കനേഡിയന്‍ സംഘടനയുടേതായിരുന്നു. ഇവര്‍ കര്‍ഷക നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുന്നതും സമരത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നതുമായ സംഘടനയായിരുന്നു. ഖാലിസ്ഥാന്‍ അനുകൂലികളാണ് പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന ഈ സംഘടനയുടെ നടത്തിപ്പുകാരെന്നാണ് പ്രധാന ആരോപണം.