Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ഗുരുവായൂര്‍ ആനയോട്ടം ഫെബ്രുവരി 24ന്

ഗുരുവായൂര്‍: ഉത്സവത്തോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിവരുന്ന ആനയോട്ടം ഫെബ്രുവരി 24 ന് നടത്താന്‍ തീരുമാനം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചടങ്ങുകള്‍ മാത്രമായി ആനയോട്ടം സംഘടിപ്പിക്കാനാണ് തീരുമാനം. പള്ളിവേട്ട, ആറാട്ട്, എന്നീ അനുബന്ധ ചടങ്ങുകള്‍ക്കൊപ്പമായിരിക്കും ആനയോട്ടം നടത്തുക. കലക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ആനയെ എഴുന്നള്ളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി ഫെബ്രുവരി 17ന് വീണ്ടും യോഗം ചേരും. തൃശൂര്‍ ജില്ലയില്‍ ക്ഷേത്രത്തിന് പുറത്ത് ഒന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് നിയമപരമായ തടസങ്ങള്‍ നിലവിലുണ്ട്.

ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ്, ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രീജാകുമാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ ജെ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.