Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ഐ.ടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐ.ടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 300ല്‍ നിന്ന് 2900 ആയി വര്‍ധിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള കോര്‍പ്പസ് ഫണ്ട് മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നില്ല. 739 കോടി രൂപ ഈ സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പസ് ഫണ്ട് നല്‍കി. 57,000 ചതുരശ്ര അടിയായിരുന്ന പശ്ചാത്തല സൗകര്യം നാലുലക്ഷം ചതുരശ്ര അടിയായി ഉയര്‍ന്നു. ഇക്കാലയളവില്‍ 30,000 ത്തിലധികം അഭ്യസ്തവിദ്യര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ നേരിട്ട് തൊഴില്‍ നല്‍കി.

ചെറുകിട തൊഴില്‍ സംരംഭങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 10,177 ആയിരുന്നു. ഈ സര്‍ക്കാരിന്റെ കാലത്ത് പുതുതായി 30,176 തൊഴില്‍ സംരംഭങ്ങള്‍ ആരംഭിച്ചു. ഈ മേഖലയില്‍ 82,000 തൊഴിലവസരങ്ങളായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നതെങ്കില്‍ ഈ സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ആദ്യഘട്ട 100 ദിന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 1,16,440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായതായും മുഖ്യമന്ത്രി പറഞ്ഞു.