Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സുഗതകുമാരിയുടെ തറവാട്ടിലെ കാവ് പുരാവസ്തു വകുപ്പ് വെട്ടിത്തെളിച്ചു

ആറന്മുള: സുഗതകുമാരിയുടെ തറവാട്ട് വീടിനോട് ചേര്‍ന്നുള്ള കാവ് വീട്ടുകാരുടെ പോലും അനുമതിയില്ലാതെ പുരാവസ്തു വകുപ്പുകാര്‍ വെട്ടിത്തെളിച്ചു. കാവ് തീണ്ടരുതെന്നും കുളം നികത്തരുതെന്നും മരം മുറിക്കരുതെന്നും പറഞ്ഞ് കേരളം മുഴുവന്‍ പ്രചാരണം നടത്തിയ കവയത്രി മരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവം. മാത്രമല്ല, കാവിലെ നാഗവിഗ്രഹങ്ങള്‍ക്ക് പെയിന്റടിക്കുകയും ചെയ്തു. തറവാടും കാവും നോക്കാന്‍ ഏല്‍പ്പിച്ചിട്ടുള്ള ബന്ധുവിനെ പോലും അറിയിക്കാതെയാണ് പുരാവസ്തു വകുപ്പുകാര്‍ കാവ് വെട്ടിത്തെളിച്ചത്.

അവിടത്തെ ഒരു പുല്‍ക്കൊടി പോലും മാറ്റരുതെന്ന് സുഗതകുമാരി പറഞ്ഞിട്ടുള്ളതാണ്. ശിലകളില്‍ കൊത്തിയെടുത്ത് പ്രാണാംശം നല്‍കി പ്രാണപൂജ നടത്തി പ്രതിഷ്ഠിച്ചിട്ടുള്ള വിഗ്രഹങ്ങളില്‍ പെയ്ന്റ് അടിച്ചത് ചൈതന്യ ലോപമാണുണ്ടാക്കുക എന്നാണ് ആചാര്യമതം. മാത്രമല്ല, ഒരു പുല്ലുപോലും കിളിര്‍ക്കാത്ത വിധം, ഒരു തുള്ളി വെള്ളം പോലും മണ്ണിലേക്ക് ഇറങ്ങാത്ത വിധം നിലം മുഴുവന്‍ സിമന്റ് പാളികള്‍ വിരിച്ചിട്ടുമുണ്ട്. 64 ലക്ഷം രൂപ മുടക്കിയാണ് നവീകരണപ്രവര്‍ത്തനം എന്ന പേരില്‍ പുരാവസ്തു വകുപ്പ് ഈ നശീകരണപ്രവര്‍ത്തനം നടത്തിയത്.

ഏതായാലും സംഭവം അറിഞ്ഞതോടെനാട്ടുകാര്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.