Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

വഞ്ചനാകേസ് സണ്ണി ലിയോണിനെ പോലീസ് ചോദ്യം ചെയ്തു.

കൊച്ചി: ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന പെരുമ്ബാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിലാണ് നടപടി.

2016 മുതല്‍ കൊച്ചിയിലെ വിവിധ വസ്ത്ര വ്യാപാരസ്ഥാപനങ്ങളുടെ ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധ സമയങ്ങളിലായി ഷിയാസിൻ്റെ കൈയ്യില്‍ നിന്നും സണ്ണിലിയോണ്‍ 29 ലക്ഷം രൂപ തട്ടിയെടുത്തു എന്നുളളതാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചന്റെ ചോദ്യം ചെയ്യല്‍. സണ്ണിലിയോണ്‍ ഇപ്പോള്‍ അവധിക്കാലം ആഘോഷിക്കാന്‍ കേരളത്തിലാണുളളത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘം പൂവാറിലെ റിസോട്ടിലെത്തിയാണ് ഇവരെ ചോദ്യം ചെയ്തത്.

2019ലെ വാലന്‍ന്റൈന്‍ ദിനപരിപാടിയില്‍ പങ്കെടുക്കാന്‍ 30 ലക്ഷം രൂപ കൈപ്പറ്റിയിട്ടും സണ്ണി ലിയോണ്‍ വന്നില്ലെന്നു കാട്ടി പെരുമ്ബാവൂര്‍ സ്വദേശി ഷിയാസ്‌ കുഞ്ഞുമുഹമ്മദ്‌ ആണു പരാതി നല്‍കിയത്‌.
കൊച്ചിയിലെ സിയോണ്‍ ക്രിയേഷന്‍സ്‌ എന്ന ഇവന്റ്‌ മാനേജ്‌മെന്റ്‌ ആയിരുന്നു സംഘാടകര്‍. 40 ലക്ഷ രൂപയായിരുന്നു സണ്ണി ലിയോണ്‍ ആവശ്യപ്പെട്ടത്‌. അക്കൗണ്ടിലേക്ക്‌ 30 ലക്ഷം അയച്ചു നല്‍കിയിരുന്നു.പക്ഷെ സണ്ണി ലിയോണ്‍ കരാർ പ്രകാരമുള്ള പരിപാടിക്കെത്തിയില്ലെന്നും കൊച്ചിയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങിയെന്നുമാണ് പരാതിയില്‍ പറയുന്നത്. സംസ്ഥാന ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥരുടെ അനുമതിയോടെയായിരുന്നു ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി. ഇമ്മാനുവല്‍ പോളും സംഘവും റിസോര്‍ട്ടിലെത്തി നടിയില്‍നിന്ന്‌ മൊഴിയെടുത്തത്‌.
പണം തന്റെ മാനേജര്‍ വാങ്ങിയിട്ടുണ്ടെന്ന്‌ സണ്ണി ലിയോണ്‍ സമ്മതിച്ചു. എന്നാല്‍, താനാണ്‌ കബളിപ്പിക്കപ്പെട്ടതെന്നും നിശ്‌ചയിച്ച പരിപാടികള്‍ നടത്തുന്നതില്‍ സംഘാടകര്‍ വീഴ്‌ച വരുത്തുകയായിരുന്നുവെന്നും സണ്ണി അന്വേഷണസംഘത്തോടു പറഞ്ഞു. അഞ്ചു തവണ തീയതി നല്‍കിയെങ്കിലും സംഘാടകര്‍ പരിപാടി നടത്തിയില്ലെന്നും നടി ആരോപിച്ചു. താൻ പ്രോഗ്രാമിന് തയ്യാറാണെന്നും കൃത്യമായ തീയതി അറിയിച്ചാല്‍ ഇനിയും നിശ്‌ചയിച്ച പരിപാടിക്ക്‌ എത്തുമെന്നുമാണ് സണ്ണി ലിയോണിൻ്റെ നിലപാട് . പരാതിക്കാരനായ ഷിയാസ്‌ കുഞ്ഞിമുഹമ്മദില്‍ നിന്ന്‌ വീണ്ടും ക്രൈംബ്രാഞ്ച്‌ വിവരം ശേഖരിക്കും. പരാതി പ്രകാരം സണ്ണി ലിയോണിനെതിരേ വഞ്ചനാകുറ്റം ചുമത്താനുള്ള കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. ഡി.ജി.പിക്കാണ്‌ ഷിയാസ്‌ പരാതി നല്‍കിയത്‌.