Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ചാലൂക്യൻമാരുടെ വാതാപി ഗുഹയിൽ

കർണ്ണാടകയിലെ പുരാതനവും അതിമനോഹര കൊത്തുപണികൾ നിറഞ്ഞതുമായ ഗുഹാക്ഷേത്രങ്ങളാണ് വാതാപി അധവാ ബദാമി ഗുഹകൾ എന്ന് അറിയപ്പെടുന്നത്.കർണ്ണാടകയിലെ ബീജാപ്പൂർ ജില്ലയിലെ ബദാമിയിലാണ് കൂറ്റൻ ചെങ്കൽ പാറക്കെട്ടിൽ നാലോളം തട്ടുകളിലായി ഗുഹകൾ പണിതിരിക്കുന്നത്.

മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകൾക്കു സമാനമായ ശിൽപ്പങ്ങളാണ് ഇവിടേയുമുള്ളത്. ഗുഹകൾ ബാംഗ്ലൂർ നഗരത്തിൽ നിന്നും 541 കിലോ മീറ്റർ അകലെയാണ്. ഹുബ്ലിയിൽ നിന്നും 100 കിലോമീറ്റർ റോഡ് മാർഗ്ഗം സഞ്ചരിച്ചാൽ ബദാമിയിലെത്താം. ബി.സി.ഇ.543 മുതൽ 753 വരെ വടക്കൻ കർണ്ണാടകയിൽ നിലനിന്നിരുന്ന പ്രമുഖരാജവംശമായിരുന്ന ചാലൂക്യൻമാരുടെ തലസ്ഥാനമായിരുന്നു ബാദാമി.

ഗുഹകൾക്ക് അഭിമുഖമായി വലിയ തടാകവും ഇവിടെയുണ്ട് അഗസ്ത്യമുനിയുടെ പേരിൽ അറിയപ്പെടുന്നതടാകത്തിൽ കുളിച്ചാൽ കുഷ്ഠരോഗത്തിന് ശമനമുണ്ടാകുമെന്ന പ്രാചീന വിശ്വാസം ഇന്നും ഇവിടുത്തുകാർ പുലർത്തുന്നുണ്ട്.

കോട്ടക്ക് യോജിച്ച ഭൂപ്രകൃതിയുള്ള ബദാനി കുന്നുകളിൽ ചാലൂക്യൽമാർ മുതൽ പിൽക്കാലത്ത് അധികാരം പിടിച്ച ടിപ്പു സുൽത്താൻ വരെ കോട്ട കൊത്തളങ്ങൾ നിർമ്മിച്ച് രാജ്യഭരണം നടത്തി.

ടിപ്പുവിൻ്റെ കാലത്ത് നടത്തിയ ശവകുടീരങ്ങളും പള്ളിയു മടക്കമുള്ള നിർമ്മാണങ്ങൾ അഗസ്ത്യ തീർഥക്കരയിലും ബദാമികുന്നുകൾക്ക് മുകളിലും ഇന്നും കേടുപാടുകൾ കൂടാതെ നിലനിൽക്കുന്നുണ്ട്.

തെക്കുഭാഗത്തായുള്ള കുന്നിന്റെ മുകളിലാണ് വാതാപി ഗുഹാക്ഷേത്രങ്ങൾ നിലകൊള്ളുന്നത്. വടക്കുഭാഗത്തായി പടുത്തുകെട്ടിയ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നു.വിവിധ കാലഘട്ടങ്ങളിൽ നിർമ്മിച്ച ശൈവ, വൈഷ്ണവ, ബുദ്ധ, ജൈന ക്ഷേത്രങ്ങളാണ് ഗുഹകളിൽ ഉള്ളത്.

പ്രധാനമായും നാലു ഗുഹകളാണ് ഇവിടെയുള്ളത്. ആദ്യത്തെ മൂന്നു ഗുഹകളിൽ ശിവന്റെയും വിഷ്ണുവിന്റെയും വ്യത്യസ്ത അവതാരങ്ങളുടെ ചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. നാലാമത്തെ ക്ഷേത്രം ജൈനതീര്‍ഥങ്കരന്‍മാരാർക്കാണ് സമർപ്പിച്ചിരിക്കുന്നത്. പുലികേശി ഒന്നാമനാണ് ഇവിടെ കോട്ട കെട്ടി രാജവംശം സ്ഥാപിച്ചത്.

പല കാലഘട്ടങ്ങളിലെയും രാജാക്കന്മാരുടെ നിർമ്മിതികൾ ഇവിടെ നിലകൊള്ളുന്നു. ആറാം നൂറ്റാണ്ടിലാണ് പാറക്കെട്ടുകൾ തുരന്ന് ഗുഹാക്ഷേത്രങ്ങൾ സ്ഥാപിക്കാൻ തുടക്കമിട്ടത് തെക്കുഭാഗത്തായുള്ള നാലു ഗുഹകളാണ് ഇവിടെ പ്രാധാന്യമേറിയത്. അഗസ്ത്യതീർഥത്തിന്റെ വടക്കേക്കുന്നിന്റെ മുകളിലായുള്ള ശിവക്ഷേത്രത്തിൽ ഹനുമാന്റെ രൂപം കല്ലിൽ കൊത്തി വച്ചിട്ടുണ്ട് ഇവിടെ ഇപ്പോഴും പൂജകൾ നടക്കുന്നുണ്ട്. ഈ ക്ഷേത്രത്തിൽ നിന്നും കുറച്ചു ദൂരെയായി ദർഗ്ഗയും ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നു.

ഒരു സൂഫിയുടെ ഖബറിനോട് ചേർന്നാണ് ഈ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വടക്കേക്കുന്നിന്റെ മുകളിലായി കോട്ടയുടെ അവശിഷ്ടങ്ങളും ആദിചാലുക്യക്ഷേത്രവും കാണപ്പെടുന്നു. മേലേ ശിവാലയം, താഴേ ശിവാലയം, മാലഗന്തി ശിവാലയം എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവേശന സമയം.