Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

കോവിഡ് പരിശോധന തുടങ്ങി, ആദ്യദിനത്തില്‍ 700 പേര്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു. ആദ്യദിനത്തില്‍ 700 ഓളം പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത് . അഡീഷണല്‍ ഡിഎം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ നാല് കൗണ്ടറുകളിലായാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. പ്രതിനിധികള്‍ക്ക് നല്‍കുന്ന കൂപ്പണ്‍ അനുസരിച്ചു കോവിഡ് ടെസ്റ്റ് ചെയ്യാം. ടെസ്റ്റ് നാളെയും തുടരും .

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികള്‍ക്കും ടാഗോര്‍ തിയേറ്ററിലെ കൗണ്ടറില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ്. മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ആണ് ടെസ്റ്റ് നടത്തുന്നത്. ഡോ. ലക്ഷ്മി. ഡോ.പൊന്നി, ഡോ. ചിത്ര എന്നിവരും ആരോഗ്യവകുപ്പിന്റെ സംഘത്തിലുണ്ട് . ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.