Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ചമോലിയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെത്തി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുപാളി സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരിച്ച 19 പേരുടെ മൃതദേഹം കണ്ടെത്തി. 150 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരില്‍ മുപ്പതോളം പേര്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുര്‍ ഖേരി ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തപോവന്‍ തുരങ്കത്തില്‍ 90 മീറ്റര്‍ നീളത്തില്‍ അടിഞ്ഞുകൂടിയ അവശിഷ്ടം നീക്കിക്കഴിഞ്ഞു. ഇനിയും 100 മീറ്ററോളം സ്ഥലത്തെ അവശിഷ്ടം നീക്കാനുണ്ട്.

ഞായറാഴ്ച രാവിലെ 10.45നാണ് മഞ്ഞുമല അടര്‍ന്നുവീണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ധൗലിഗംഗ, അളകനന്ദ നദികളില്‍ വന്‍ പ്രളയമുണ്ടായി. ദൗലിഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഋഷിഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകര്‍ന്നു. തലസ്ഥാനമായ ഡെറാഡൂണില്‍നിന്ന് 149 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന പ്രദേശം.