Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ചലച്ചിത്ര മേള: സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍  സിനിമകളുടെ സീറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു. ‘registration.iffk .in’ എന്ന വെബ്‌സൈറ്റ് വഴിയും ചലച്ചിത്ര അക്കാഡമിയുടെ ‘IFFK’എന്ന  ആപ്പ് വഴിയുമാണ്  റിസര്‍വേഷന്‍ ആരംഭിച്ചത് . ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഒരു ദിവസം മുന്‍പ് റിസര്‍വേഷന്‍ അനുവദിക്കും . രാവിലെ  6 മണിമുതല്‍ പ്രദര്‍ശനത്തിന് ഒരു  മണിക്കൂര്‍ മുന്‍പ് വരെ സീറ്റുകള്‍ റിസര്‍വ് ചെയ്യാം. മുന്‍കൂട്ടി സീറ്റുകള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് മാത്രമേ തിയറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ. സീറ്റ് നമ്പര്‍ ഇമെയിലായും എസ്.എം .എസ്  ആയും ഡെലിഗേറ്റുകള്‍ക്കു  ലഭ്യമാക്കും  . തെര്‍മല്‍ സ്‌കാനിങ്ങിന് ശേഷം മാത്രമേ ഡെലിഗേറ്റുകള്‍ക്കു തിയേറ്ററുകളിലേക്ക് പ്രവേശനം അനുവദിക്കൂ.