Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മാണത്തില്‍ പരിശീലനം നല്‍കണമെന്ന വ്‌ളോഗര്‍ ശങ്കരന്റെ ആവശ്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ നിര്‍മാണത്തില്‍ പരിശീലനം നല്‍കണമെന്ന വിദ്യാര്‍ത്ഥിയും വ്‌ളോഗറുമായ ശങ്കരന്റെ ആവശ്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശീലനം ഏത് ക്ലാസ് മുതല്‍ ആരംഭിക്കണമെന്നുള്ളത് വിദ്യാഭ്യാസ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ സോഷ്യല്‍ മീഡിയ രംഗത്ത് സജീവമായ വ്യക്തികളുമായി ആശയവിനിമയം നടത്തുകയായിരുന്നു അദ്ദേഹം.

ശങ്കരന്‍ വ്‌ളോഗ്‌സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ശങ്കരന്‍. കുക്കറി, ട്രാവല്‍ വിഡിയോകളുമായാണ് ശങ്കരന്‍ സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്നത്. അഞ്ച് വിഡിയോ മാത്രമാണ് ശങ്കരന്‍ ചെയ്തിട്ടുള്ളത്. പക്ഷേ, ഏകദേശം ഒരുലക്ഷത്തിനടുത്ത് ആളുകള്‍ ഈ കുട്ടി താരത്തെ യൂട്യൂബിലൂടെ ഫോളോ ചെയ്യുന്നുണ്ട്.

ചെറിയ ചെറിയ കാര്യങ്ങളിലൂടെയാണ് തന്റെ വ്‌ലോഗിംഗ് ശങ്കരന്‍ കൊണ്ടു പോകുന്നത്. കടയില്‍ പോകുന്ന ട്രാവല്‍ വ്‌ളോഗ്, നിക്കര്‍ കഴുകുന്നത്, മരച്ചീനി ചുടുന്നത് തുടങ്ങി നമുക്കു ചുറ്റും കാണുന്ന തീര്‍ത്തും നിസ്സാരമായ സംഭവങ്ങളാണ് കുട്ടി വ്‌ളോഗര്‍ ശങ്കരന്റെ കൈയിലൂടെ കടന്നുപോകുമ്പോള്‍ വന്‍ ഹിറ്റാകുന്നത്. ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ വിവിധ മേഖലകളിലൂടെ സമയം ചിലവഴിച്ചപ്പോള്‍ ഒരു കൊച്ചു വ്‌ളോഗ് തുടങ്ങിയാണ് ശങ്കരന്‍ നവമാധ്യമരംഗത്ത് തന്റെ വരവറിയിച്ച് ശ്രദ്ധേയനായത്.