Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കേന്ദ്ര താക്കീതിൽ നിലപാട് മാറ്റി ട്വിറ്റർ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ട്വീറ്ററും യൂട്യൂബും . കര്‍ഷക സമരത്തിന് അനുകൂലമായി തെറ്റായതും പ്രകോപനപരവുമായ ട്വീ‌റ്റുകള്‍ പോസ്‌റ്റ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുമായ അക്കൗണ്ടുകള്‍ ട്വി‌റ്റര്‍ ബ്ളോക്ക് ചെയ്‌ത് തുടങ്ങി. കേന്ദ്രസര്‍ക്കാരിറിൻ്റെ കടുത്ത നിലപാടുകളെ തുടര്‍ന്നാണ് ട്വി‌റ്റര്‍ നടപടി ആരംഭിച്ചിരിക്കുന്നത്. പ്രകോപനപരമായ പോസ്‌റ്റുകള്‍ കാണുന്നതിനുള‌ള ഹാഷ്‌ടാഗുകള്‍ ഉപഭോക്താക്കളില്‍ എത്തുന്നത് പരമാവധി തടയാനും ട്വി‌റ്റര്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ ഈ പ്രൊഫൈലുകളും ഹാഷ്‌ടാഗുകളും നിരോധിക്കുന്നത് ഇന്ത്യയില്‍ മാത്രമായിരിക്കുമെന്ന് ട്വി‌റ്റര്‍ അവരുടെ ഔദ്യോഗിക ബ്ളോഗില്‍ അറിയിച്ചു. മാദ്ധ്യമ സ്ഥാപനങ്ങള്‍, മാദ്ധ്യമപ്രവര്‍ത്തകര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ പൂട്ടില്ല.
രാജ്യത്തെ നിയമപ്രകാരം ഇവരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് തടസമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ട്വി‌റ്റര്‍ അറിയിച്ചു. മുന്‍പ് കര്‍ഷക സമരത്തിന് അനുകൂലമായ 126 അക്കൗണ്ടുകള്‍ ട്വി‌റ്റര്‍ ബ്ളോക്ക് ചെയ്‌തെങ്കിലും പിന്നീട് ആ നടപടി അവര്‍ പിന്‍വലിച്ചിരുന്നു. 257ഓളം അക്കൗണ്ടുകളാണ് അന്ന് ബ്ളോക്ക് ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്.

നിലവില്‍ 1178 അക്കൗണ്ടുകള്‍ പൂട്ടാനാണ് കേന്ദ്ര ഐടി മന്ത്രാലയം ട്വി‌റ്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവയിലൂടെ കാര്‍ഷിക സമരത്തെ മറയാക്കി ഖാലിസ്ഥാന്‍ അനുകൂലികളും പാകിസ്ഥാന്‍ അനുകൂലികളും പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയാണെന്നാണ് കേന്ദ്ര സർക്കാർ ട്വിറ്ററിനെ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ട്വി‌റ്ററിനോട് ശക്തമായ നിയമ നടപടി നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്ന ഗാനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ പരാതിയെ തുടര്‍ന്ന് യൂട്യൂബ് നീക്കി. 1.3 കോടി ജനങ്ങള്‍ കണ്ട ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്ന ഗാനവും കന്‍വര്‍ ഗ്രെവാളിന്റെ ഐലാന്‍ എന്ന ഒരുകോടി ആളുകള്‍ കണ്ട ഗാനവുമാണ് നീക്കം ചെയ്‌തത്.