Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കിമ്മിന് 25-ാമത് ചലച്ചിത്രമേളയുടെ ആദരം

തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട കൊറിയൻ സംവിധായകൻ കിം കി ഡുക്കിന് ചലച്ചിത്രമേള ആദരമർപ്പിക്കും. ഇതിന്റെ ഭാഗമായി ഫെബ്രുവരി 11 ന് അദ്ദേഹത്തിന്റെ സ്പ്രിങ്, സമ്മര്‍, ഫാള്‍, വിന്റര്‍ ആന്‍ഡ് സ്പ്രിങ്’ എന്ന ചിത്രമാണ് ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. രാവിലെ 9.30 ക്കു ശ്രീ തിയേറ്ററിലാണ് പ്രദർശനം.

ഋതുക്കള്‍ എന്തെന്ന് പ്രേക്ഷകനെ അനുഭവിപ്പിക്കുന്ന കിം മാജിക്കിന്റെ ഉദാഹരമാണ് ഈ ചിത്രം. സെന്‍ ബുദ്ധിസവും മനുഷ്യരുടെ സ്വയംശുദ്ധീകരണ പ്രക്രിയകളുമാണ് ചിത്രത്തിന്റെ അന്തസ്സത്ത. പ്രകൃതിനിയമം എന്താണെന്നും അതിലെ സത്യമെന്താണെന്നും ധ്യാനാത്മകമായ ഫെയിമുകളിലൂടെ കിം വരച്ചുകാട്ടുന്നു. ഒരു ബുദ്ധഭിക്ഷുവിന്റെ ചെറുപ്പം മുതല്‍ ആത്മജ്ഞാനം നേടുന്നതുവരെയുള്ള കാലങ്ങള്‍ ഋതുക്കളിലൂടെ പറയുന്നു.

നിരവധി ചലച്ചിത്രവേദികളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ ചിത്രം മികച്ച ചിത്രത്തിനുള്ള ഗ്രാന്‍ഡ് ബെല്‍, ബ്ലൂ ഡ്രാഗണ്‍ പുരസ്‌കാരങ്ങളടക്കം നിരവധി ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്.