Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ഗാർവാനിൽ ഇന്ത്യൻ അക്രമണത്തിൽ മരിച്ചത് 45 ചൈനീസ് പടയാളികളാണെന്ന് റഷ്യൻ ന്യൂസ് ഏജൻസി.അതിർത്തിയിൽ നിന്നും ഇരു സൈനികരും പിൻമാറ്റത്തിന് ധാരണയായെന്ന് പ്രതിരോധ മന്ത്രി .

ന്യൂഡൽഹി. അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യ-ചൈന ധാരണയായെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. പാങ്കോങ് തടകത്തിന്റെ തെക്കന്‍ തീരത്ത് നിന്നും വടക്കന്‍ തീരത്തു നിന്നും പിന്മാറാനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. പാങ്കോങ് തീരത്ത് പട്രോളിംഗ് നിര്‍ത്താനും നേരത്തെ ഇരു സൈന്യങ്ങളും നടത്തി വന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും പരസ്പര ധാരണയായി. സൈന്യങ്ങളുടെ പിന്‍മാറ്റം പൂര്‍ത്തിയായ ശേഷം 48 മണിക്കൂറില്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലൂടെ മറ്റ് കാര്യങ്ങളില്‍ തീരുമാനമെടുക്കും.

ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്ക് പിന്‍മാറും. ഇന്ത്യയുടെ സേന ഫിംഗര്‍ മൂന്നില്‍ നിലയുറപ്പിക്കും. ലഡാക്ക് അതിര്‍ത്തിയില്‍ നിന്നും ഇരു സൈന്യങ്ങളും പിന്‍മാറിത്തുടങ്ങി.

ഇന്ത്യ ഒരിഞ്ച് വിട്ടുവീഴ്ചയില്ലാതെയാണ് ധാരണയിലെത്തിയതെന്ന് രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. പാങ്കോങ് തടാകതീരത്ത് ഇന്ത്യന്‍ സേന വെല്ലുവിളി ശക്തമായി നേരിട്ടു.

ഗല്‍വാനില്‍ ഇന്ത്യയുമായി നടത്തിയ സംഘര്‍ഷത്തില്‍ 45 ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ടാസ്. ഇന്ത്യ- ചൈന സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംഘർഷം നടന്നത് സമ്മതിച്ചു എങ്കിലും ആൾനാശത്തെ കുറിച്ച് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ലായിരുന്നു.

2020 ജൂണ്‍ 15 ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈനികരുമായുള്ള ഏറ്റുമുട്ടലിലാണ് ഇത്രയും സൈനികര്‍ കൊല്ലപ്പെട്ടതായി പറയുന്നത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ മരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.