Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

മേജർ രവി കോൺഗ്രസിലേക്ക്

കൊ​ച്ചി: ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ മേ​ജ​ര്‍ ര​വി കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ല്‍. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ തൃ​പ്പൂ​ണി​ത്തു​റ​യി​ലെ സ്വീകരണ യോ​ഗ​ത്തി​ലാ​ണ് അ​ദേ​ഹം പ​ങ്കെ​ടു​ത്ത​ത്. ബി​ജെ​പി ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച്‌ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ഈ ​നീ​ക്ക​മെ​ന്നാ​ണു സൂ​ച​ന.ചെന്നിത്തലയും എറണാകുളം എംപി ഹൈബി ഈഡനും ചേര്‍ന്ന് അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു.
മേ​ജ​ര്‍ ര​വി സ്വീ​ക​ര​ണ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന സൂ​ച​ന ഇ​ന്നു രാ​വി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ന​ല്‍​കി​യി​രു​ന്നു. പാ​ര്‍​ട്ടി മെ​മ്ബ​ര്‍​ഷി​പ്പ് ന​ല്‍​കി അ​ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​മെ​ന്നും വാ​ര്‍​ത്ത​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.
കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ബിജെപിയുമായി ബന്ധപ്പെട്ടാണ് മേജര്‍ രവി പ്രവര്‍ത്തിച്ചിരുന്നത്. ബിജെപിയുമായുള്ള ബന്ധം മേജര്‍ രവി ഉപേക്ഷിച്ചേക്കുമെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ബിജെപിക്കെതിരെ മേജര്‍ രവി രംഗത്തെത്തിയിരുന്നു.ബി ജെ പി യിലെ തൊണ്ണൂറു ശതമാനം ആളുകളേയും വിശ്വസിക്കാൻ കൊള്ളില്ല എന്നായിരുന്നു രവിയുടെ വിമർശനം.