Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

വരള്‍ച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജല്‍ ക്യാപ്‌സ്യൂളുമായി കാര്‍ഷിക സര്‍വ്വകലാശാല

തൃശ്ശൂര്‍: വരള്‍ച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജല്‍ ക്യാപ്‌സ്യൂള്‍ കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചു. ഒരു ക്യാപ്‌സൂള്‍ അതിന്റെ 400 ഇരട്ടി വെള്ളം പിടിച്ചു വെയ്ക്കുന്നു സ്റ്റാര്‍ച്ച് ബേസ്ഡ് ഉല്പന്നമാണ്. ക്യാപ്‌സ്യൂള്‍ ബോഡി, ഹ്യൂമന്‍ മെഡിസിനില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍ ബോഡി ആയതിനാല്‍ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും.

തെങ്ങ്, ജാതിക്ക എന്നിവയ്ക്ക് 20 ഉം കമുകിന് 10 ഉം വാഴയ്ക്ക് 8 ഉം പച്ചക്കറിക്ക് 4 ഉം ക്യാപ്‌സ്യൂളുകള്‍ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനച്ചു കൊടുക്കുക. ഒരു നനയ്ക്കാവശ്യമായ അളവ് കുറയ്ക്കുകയും രണ്ട് നനകള്‍ തമ്മിലുള്ള ഇടവേള കൂട്ടുകയും ചെയ്യാം.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. കെ എം സുനിലിന്റെ ഗവേഷണ നേട്ടമാണ് ഈ ക്യാപ്‌സ്യൂള്‍. വൈഗ കാര്‍ഷിക മേളയില്‍ ഈ ക്യാപ്‌സ്യൂള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.