Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

നെടുംകണ്ടം കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ പിരിച്ച് വിടും

തിരുവനന്തപുരം .നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ പ്രതികളായ പൊലീസുകാരെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കേസില്‍ ഒമ്ബതു പേരാണ് പേരാണ് പ്രതികളായിട്ടുള്ളത്.

ഇവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

കുറ്റക്കാരായ പൊലീസുകാരെ സേനയില്‍ നിന്നും പിരിച്ചുവിടണമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ പ്രതികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
സബ് ഇന്‍സ്‌പെക്ടര്‍ കെ എ സാബു, എഎസ്‌ഐ റജിമോന്‍, പൊലീസ് ഡ്രൈവര്‍ നിയാസ്, സജീവ് ആന്റണി, ഹോം ഗാര്‍ഡായിരുന്ന ജയിംസ്, സിവില്‍ പൊലീസ് ഓഫീസര്‍ ജിതിന്‍ കെ ജോര്‍ജ്, എഎസ്‌ഐ റോയ് കെ വര്‍ഗീസ്, സീനിയര്‍ എഎസ്‌ഐ ബിജു ലൂക്കോസ്, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഗീത ഗോപിനാഥ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടാകുക.