Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കേരള ബാങ്കിലെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ ഹൈക്കോടത് സ്‌റ്റേ ചെയ്തു. 1850 പേരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ നീക്കമാണ് ഹൈക്കോടതി തടഞ്ഞത്. പി എസ് സി ഉദ്യോഗാര്‍ത്ഥി ലിജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ ഉത്തരവ്.

കേരള ബാങ്കില്‍ ചീഫ് എക്‌സിക്യൂട്ടീവ് മുതല്‍ പ്യൂണ്‍വരെയുള്ള നിയമനത്തിന് പി.എസ്.സിക്കാണ് അധികാരമെന്ന് ഹര്‍ജിയില്‍ പറയുന്നു. പി എസ് സി വഴിയാണ് അപേക്ഷ ക്ഷണിച്ചിരുന്നതെങ്കില്‍ വിവിധ തസ്തികകളില്‍ അപേക്ഷ നല്‍കാന്‍ തനിക്ക് യോഗ്യതയുണ്ടെന്ന് ലിജിത്ത് ഹര്‍ജിയില്‍ പറയുന്നു.

ഭരിക്കുന്ന പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവരെയാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമത്തിന്റെ ലംഘനമാണ്. പതിമൂന്ന് ജില്ലാ ബാങ്കുകളിലെയും ഒഴിവുകള്‍ നേരത്തെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നെന്നും ലയനത്തിനുശേഷം ഇതുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സ്ഥിരപ്പെടുത്തലിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍, നടപടിയുമായി ബന്ധപ്പെട്ട ശുപാര്‍ശ കഴിഞ്ഞ ദിവസം സഹകരണ സെക്രട്ടറി തിരിച്ചയച്ചിരുന്നു. കൂട്ട സ്ഥിരപ്പെടുത്തലുകള്‍ ആവശ്യപ്പെടും മുന്‍പ് പഠനം നടത്തണമെന്നും സാമ്പത്തിക ബാധ്യത എത്രയെന്നു ശുപാര്‍ശയില്‍ വ്യക്തമാക്കിയിട്ടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.