Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: 221 താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു. കെ റ്റി ഡി സിയില്‍ മാത്രം പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ നൂറ് ജീവനക്കാരെ സ്ഥിരപ്പെടുത്തി. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ പി എസ് സിക്ക് വിടാത്ത തസ്തികകളില്‍ പത്ത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്ന 37 പേരെയും സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷണില്‍ 14 ജീവനക്കാരെയും സ്‌കോള്‍ കേരളയില്‍ 54 പേരെയും ഭവന നിര്‍മ്മാണ വകുപ്പില്‍ 16 പേരെയുമാണ് ഇന്നുമാത്രം സ്ഥിരപ്പെടുത്തിയത്. പി എസ് സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമാണ് സ്ഥിരപ്പെടുത്തല്‍ ബാധകമെന്നാണ് വിശദീകരണം.

261 പുതിയ തസ്തികകളാണ് സര്‍ക്കാര്‍ ഇന്ന് സൃഷ്ടിച്ചത്. വയനാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അദ്ധ്യാപക തസ്തികകള്‍ ഉള്‍പ്പടെ 140 പുതിയ തസ്തികകളാണ് സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്.

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു ഡി സി, 17 എല്‍ ഡി സി ഉള്‍പ്പടെ 55 തസ്തികകള്‍, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ ആറ് എന്‍ട്രി കേഡര്‍ തസ്തികകള്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്.