Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

സംസ്ഥാനത്ത് 4937 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ 4937 പേര്‍ക്ക് കൂടി ഇന്ന് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂര്‍ 503, കോട്ടയം 471, കോഴിക്കോട് 424, ആലപ്പുഴ 381, തിരുവനന്തപുരം 373, മലപ്പുറം 345, പാലക്കാട് 217, കണ്ണൂര്‍ 182, വയനാട് 135, കാസര്‍ഗോഡ് 126, ഇടുക്കി 66 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,352 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,01,894 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 18 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4016 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 340 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം 626, കൊല്ലം 540, പത്തനംതിട്ട 491, തൃശൂര്‍ 491, കോട്ടയം 431, കോഴിക്കോട് 407, ആലപ്പുഴ 361, തിരുവനന്തപുരം 250, മലപ്പുറം 322, പാലക്കാട് 118, കണ്ണൂര്‍ 143, വയനാട് 131, കാസര്‍ഗോഡ് 109, ഇടുക്കി 58 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5439 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 60,761 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,46,910 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,53,595 പേരാണ് നിരീക്ഷണത്തിലുള്ളത്.

രണ്ട് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. നിലവില്‍ 430 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.