Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ശാസ്ത്രീയ കശുമാവ് കൃഷിയിലൂടെ തോട്ടണ്ടി ലഭ്യതക്കുറവ് പരിഹരിക്കാനാവും: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ശാസ്ത്രീയമായ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിലൂടെ കശുവണ്ടി മേഖലയിലെ തോട്ടണ്ടി ലഭ്യതക്കുറവിന് പരിഹാരം കാണാനാകുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ഇതുവഴി കശുവണ്ടി തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പു വരുത്താനുമാകും. സംസ്ഥാന കശുമാവ് കൃഷിവികസന ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ എഴുകോണ്‍ ഇരുമ്പനങ്ങാട് പി ആര്‍ വി കാഷ്യു ഫാമില്‍ സംഘടിപ്പിച്ച കശുമാവ് കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

കശുവണ്ടി രംഗത്ത് തൊഴില്‍ദിനം വര്‍ധിപ്പിക്കുന്നതിന് ഏക തടസം നമ്മുടെ നാട്ടില്‍ തോട്ടണ്ടി ലഭിക്കത്തക്കതാണ്. ഇതിനായി ആഭ്യന്തര ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കുകയാണ് പരിഹാരം. സാമൂഹിക വനവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമിയില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തി വരികയാണ്. കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കശുവണ്ടി നാട്ടിലേക്ക് എത്തിക്കാന്‍ കാലതാമസം നേരിടുകയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.