Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

യുപിയിൽ രണ്ട് മലയാളികൾ ആയുധങ്ങൾ സഹിതം അറസ്റ്റിലായി. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നും പോലിസ് .

മീററ്റ്.ഉത്തര്‍പ്രദേശില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ പിടികൂടി പൊലീസ്. ഇവര്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായി യുപി പൊലീസ് പറഞ്ഞു. പിടിയിലായവര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്നും പൊലീസ് വ്യക്തമാക്കി. യുപി എഡിജി പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. യുപി പൊലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്‌സാണ് ആയുധങ്ങളും ഒപ്പം സ്‌ഫോടക വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. എന്നാല്‍ എത്രത്തോളം മാരകമായ ആയുധങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് വ്യക്തമല്ല. ചില ഹിന്ദു സംഘടനകളില്‍പ്പെട്ട നേതാക്കളെ ഇവര്‍ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും യുപി പൊലീസ് പറയുന്നുണ്ട്.എസ്ടിഎഫിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് ഇവര്‍ പിടിയിലായത്. കേരളത്തില്‍നിന്നുള്ള അന്‍സാദ് ബദ്‌റുദിന്‍, ഫിറോസ് ഖാന്‍ എന്നീ പിഎഫ്‌ഐ അംഗങ്ങളാണ് അറസ്റ്റിലായതെന്ന് പ്രശാന്ത് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.