Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ വീണ്ടും അവസരം

കോട്ടയം: ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം. നിലവില്‍ റേഷന്‍ കാര്‍ഡുള്ള ഭവനരഹിതരുടെ അപേക്ഷ ഫെബ്രുവരി 20 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ https://www.life2020.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഭൂ നികുതി രസീത് എന്നിവ സഹിതം അപേക്ഷ നല്‍കണം.

ഭൂമിയും വീടും ഇല്ലാത്തവര്‍ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസര്‍ നല്‍കുന്ന സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം നല്‍കണം. സാന്ത്വന സ്പര്‍ശം അദാലത്തില്‍ വീടിന് അപേക്ഷ നല്‍കിയവരും രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ നല്‍കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.