Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയായേക്കാം: മുന്നറിയിപ്പുമായി എയിംസ് മേധാവി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കോവിഡിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാകാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. പ്രതിരോധ ശേഷി നേടിയവരെയും ഈ വൈറസ് ബാധിക്കാന്‍ സാദ്ധ്യത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇപ്പോഴുള്ള കോവിഡ് വാക്‌സിനുകള്‍ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഫലപ്രദമായേക്കാം. എന്നാല്‍ അവയുടെ കാര്യക്ഷമത കുറയാന്‍ സാദ്ധ്യതയുണ്ടെന്നും ഡോ. രണ്‍ദീപ് പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയോ രോഗം വന്നതിലൂടെയോ ഒരാള്‍ നേടുന്ന പ്രതിരോധശേഷിക്ക് വകഭേദങ്ങള്‍ ഭീഷണിയാകാറുണ്ട്. വീണ്ടും രോഗം ബാധിക്കാനും സാധ്യതയുണ്ട്.

ഈ സാഹചര്യങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ വകഭേദങ്ങളുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പോംവഴി. പരിശോധന കൂട്ടുകയും ക്വാറന്റീന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ തിരികെ കൊണ്ടുവരേണ്ടതുമുണ്ട്. വാക്‌സിന്‍ കുത്തിവയ്‌പെടുക്കേണ്ടതും പ്രധാനമാണ്.

രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും കോവിഡ് പ്രതിരോധ ശേഷി എന്നത് മിത്ത് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ ആളുകളും കോവിഡില്‍നിന്ന് സുരക്ഷിതരാകണമെങ്കില്‍ രാജ്യത്തെ 80 ശതമാനം പേര്‍ക്കും പ്രതിരോധശേഷി ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.