Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

പിണറായി സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ എതിരു നില്‍ക്കുന്നു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു: യോഗി ആദിത്യനാഥ്

കാസര്‍ഗോഡ്: കേരളത്തിലെ സര്‍ക്കാര്‍ ജനഹിതം അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരള സര്‍ക്കാര്‍ ഹിന്ദുക്കള്‍ക്കും വിശ്വാസികള്‍ക്കും ഒരുപോലെ എതിരു നില്‍ക്കുകയാണെന്നും ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കാസര്‍കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ഇടതു-വലത് മുന്നണികള്‍ ഒരുപോലെ ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനുള്ള ഗൂഢാലോചനയാണ് ലവ് ജിഹാദ്. കേരളത്തില്‍ ലവ് ജിഹാദിനെതിരേ നിയമമില്ല. എന്നാല്‍ യു.പിയില്‍ ഞങ്ങള്‍ ഇതിനായി ശക്തമായ നിയമം നിര്‍മിച്ചു. ലവ് ജിഹാദ് ഉണ്ടെന്ന് കോടതിയാണ് പറഞ്ഞത്. എന്നിട്ടും ഇവിടത്തെ സര്‍ക്കാരുകള്‍ ഉറങ്ങുകയാണ്. കേരളത്തിലെ ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച് സര്‍ക്കാരുകള്‍ക്ക് യാതൊരു ചിന്തയുമില്ലെന്നും കേരളത്തിനും രാജ്യത്തിനും അപകടമുണ്ടാക്കുന്ന കാര്യങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ സര്‍ക്കാര്‍ ഹലാല്‍ ബാങ്ക് ഉണ്ടാക്കുന്നു. ഇതിനെതിരെ മാനവികതയുടെ ശബ്ദം ഉയര്‍ത്താന്‍ നമുക്ക് കഴിയണമെന്നും യോഗി പറഞ്ഞു.

തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഗൂഢാലോചന നടത്തുന്നു. വിശ്വാസത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വിശ്വാസികള്‍ക്ക് എതിരു നിന്ന് ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ ജനങ്ങള്‍ ഈ സര്‍ക്കാരിനെ എതിര്‍ത്ത് തുടങ്ങിയിരിക്കുന്നു. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേരളത്തില്‍ മാറിമാറിവരുന്ന സര്‍ക്കാറുകള്‍ ജനനന്മക്കായി ഒന്നും ചെയ്തിട്ടില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണെന്നും യോഗി പറഞ്ഞു.